കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കോണ്‍ഗ്രസുകാരുടെ തല്ല്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കുവാനായി കൊണ്ടുവന്ന വധശ്രമക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച പത്രഫോട്ടോഗ്രാഫര്‍മാരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വളഞ്ഞുവെച്ചു മര്‍ദ്ദിച്ചു.

പ്രതികളില്‍ ഒരാള്‍ മന്ത്രി കെ. സുധാകരന്റെ പേഴ്സണല്‍ സ്റാഫ് അംഗമായ രൂപേഷാണ്. ചാലാട് പള്ളിക്കുന്ന് ഭരതന്റെ മകനാണ് രൂപേഷ്. ഈയാള്‍ രണ്ടാം പ്രതിയാണ്. പള്ളിക്കുന്ന് ചാലാട് അമ്പലം റോഡില്‍ പുരുഷോത്തമന്റെ മകന്‍ രാഹുലാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗമായ പു,്പരാജിനെ വധിയ്ക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. ഇവരെ 2004 ജനുവരി ഒന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അറസ്റ് ചെയ്തത്. വൈകീട്ട് അഞ്ചരയോടെയാണ് ഇവരെ കോടതിയിലേയ്ക്ക് കൊണ്ടുവന്നത്. അപ്പോഴാണ് കോണ്‍ഗ്രസുകാരായ അക്രമികള്‍ ഫോട്ടോഗ്രാഫര്‍മാരെ ആക്രമിച്ചത്.

പ്രതികളെ മജിസ്ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കുന്നതറിഞ്ഞ് രൂപേഷിന്റെ ബന്ധു കല്ലാളത്തില്‍ രാഗേഷ്, പ്രജിത്ത്, പള്ളിക്കുന്ന് ബാങ്കിലെ പിഗ്മി കലക്ടര്‍ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

വധശ്രമക്കേസ് പ്രതികള്‍ പോലീസ്ജിപ്പില്‍ നിന്ന് പുറത്തേക്കിറക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിക്കവെയാണ് മാതൃഭൂമി, മാധ്യമം ഫോട്ടോഗ്രാഫര്‍മാര്‍ക്കുനേരെ അക്രമമുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ അക്രമികളെ പിന്തിരിപ്പിക്കുവാനായി ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. സംഭവം വീഡിയോ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്ന കൈരളി ക്യാമറാമാന്‍ ബാബുരാജിന്റെ ക്യാമറ അക്രമികള്‍ തട്ടിമാറ്റി. ക്യാമറയ്ക്ക് കേടുപറ്റി.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ത്രേറ്റ് സി.സൗന്ദരേഷ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X