കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ത്രേല്യയ്ക്ക് 148 റണ്‍സ് ജയം

  • By Staff
Google Oneindia Malayalam News

ഹൊബാര്‍ട്ട്: ആസ്ത്രേല്യ സിംബാബ്വേയെ 148 റണ്‍സിന് തോല്പിച്ചു. ഇതോടെ ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യ-ആസ്ത്രേല്യ ഫൈനല്‍ ഏതാണ്ട് ഉറപ്പായി.

50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സിംബാബ്വേയ്ക്ക് കഴിഞ്ഞുള്ളൂ. ടോസ്നേടിയ ആസ്ത്രേല്യ 50 ഓവറില്‍ 344 റണ്‍സ് എടുത്തു. സിംബാബ്വേ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ ബാറ്റിംഗായിരുന്നു സിംബാബ്വേയ്ക്ക് ആശ്വാസം നല്കിയ ഏകഘടകം. ഹീത്ത് സ്ട്രീക്ക് പുറത്താവാതെ 64 റണ്‍സെടുത്തു.

ക്രിക്കറ്റ്: സിംബാബ്വേ നാണക്കേടിലേക്ക്
ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര കപ്പില്‍ ആദ്യ രണ്ട് നാണംകെട്ട തോല്‍വിയുടെ ചൂടാറും മുമ്പ് സിംബാബ്വേ മറ്റൊരു നാണക്കേടിലേക്ക് കുതിയ്ക്കുന്നു. ആസ്ത്രേല്യയുടെ 344 റണ്‍സ് എന്ന സ്കോറിനെ മറികടക്കാന്‍ ബാറ്റിംഗാരംഭിച്ച സിംബാബ്വേ കൂറ്റന്‍പരാജയത്തിലേക്ക്. 37.2 ഓവര്‍ പിന്നിട്ടപ്പോള്‍ സിംബാബ്വേ അഞ്ച് വിക്കറ്റ്നഷ്ടത്തില്‍ 131 റണ്‍സെടുത്തു.

41 റണ്‍സെടുത്ത ഗ്രാന്റ് ഫ്ലവര്‍ മാത്രമാണ് സിംബാബ്വേയ്ക്ക് വേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത്. ബ്രെറ്റ്ലീയും സൈമണ്ട്സും വില്ല്യംസും ചേര്‍ന്നുള്ളആക്രമണനിര സിംബാബ്വേ ബാറ്റിംഗിനെ തകര്‍ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ126 പന്തില്‍ നിന്ന് 172 റണ്‍സെടുത്ത ഗില്‍ ക്രിസ്റിന്റെ മാരകബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 50 ഓവറില്‍ 344 റണ്‍സ് നേടി. മാത്യു ഹെയ്ഡന്‍ 63 റണ്‍സും ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 37 റണ്‍സും എടുത്തു.

ഡാനിയല്‍ മാര്‍ട്ടിന്‍ 48റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴ്വിക്കറ്റ്നഷ്ടത്തിലാണ് ആസ്ത്രേല്യ 344 റണ്‍സെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X