Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ സമരം തുടരുന്നു

കോഴിക്കോട്: മലബാറില്‍ തപാല്‍ സംവിധാനം സ്തംഭിച്ചു. ജനുവരി 30 വെള്ളിയാഴ്ചമുതല്‍ ആര്‍.എം.എസ്. ജീവനക്കാരും സമരം തുടങ്ങിയതാണ് ഇതിന് കാരണം.

നേരത്തേ തന്നെ മറ്റ് തപാല്‍ ജീവനക്കാര്‍ സമരം തുടങ്ങിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് ഉത്തരമേഖലാ പോസ്റ് മാസ്റര്‍ ജനറല്‍ ചൊവാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി അധികൃതര്‍, താമരശ്ശേരി പോസ്റുമാസ്ററെ വെള്ളിയാഴ്ച സസ്പെന്‍ഡുചെയ്തു. വ്യാഴാഴ്ച മൂന്നുപേരെ സസ്പെന്‍ഡുചെയ്യുകയും രണ്ടു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

സ്പീഡ് പോസ്റ് ബുക്ക് ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ കോഴിക്കോട് ഹെഡ്പോസ്റോഫീസില്‍, കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സമരം വ്യാഴാഴ്ച പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ളഒമ്പത് പോസ്റല്‍ ഡിവിഷനുകളിലേക്കും വ്യാപിക്കുകയാണുണ്ടായത്.

ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ബുധനാഴ്ച കേരളം മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് തപാല്‍ സംയുക്ത സമര സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്പീഡ് പോസ്റ് ബുക്കിങ്ങിന് പിന്നാലെ, സ്റാമ്പ് വില്‍പ്പന, റജിസ്ട്രേഷന്‍, കത്തുവിതരണം തുടങ്ങിയവയും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുമെന്ന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. പുതിയ പരിഷ്കാരം കോഴിക്കോട്ട് മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ പരീക്ഷണാര്‍ഥം ഇത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് പ്രാബല്യത്തിലായില്ല. തപാല്‍ നിയമം ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാനിരിക്കെ ധൃതി പിടിച്ചാണ് പരിഷ്കാരം കൊണ്ടുവരുന്നതെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+