കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ നിവേദനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെ തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസുകള്‍ സംരക്ഷിക്കുന്ന ഒരു പദ്ധതിക്ക് രൂപം നല്‍കണമെന്ന് സര്‍ക്കാരിതര സംഘടനയായ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ്സ് ഫോര്‍ തിരുവനന്തപുരം (ഇഡിഐടി) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച നിവേദനം ഇഡിഐടി ജലവിഭവമന്ത്രി ടി. എം. ജേക്കബിന് സമര്‍പ്പിച്ചു. മലിനീകരണത്തില്‍ നിന്നും കരമനയാറിനെ സംരക്ഷിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ആറിന്റെ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആറിന്റെ നിലനില്പിനെ ബാധിക്കുന്ന മണല്‍വാരല്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.

വെള്ളായണി ശുദ്ധജല കായല്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിപാടി തയ്യാറാക്കണം. തീരദേശപ്രദേശങ്ങളില്‍ വെള്ള വിതരണം ചെയ്യുന്നതിന് കായലിലെ വെള്ളം ഉപയോഗിക്കണം.

നെയ്യാറിലെ അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളില്‍ നിറഞ്ഞ ചെളി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. നെയ്യാറില്‍ ഒരു ഡാം കൂടി നിര്‍മിക്കണം. കിള്ളിയാറിലേക്ക് മലിനജലം ഒഴുകുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

മാലിന്യം നീക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം. കോര്‍പ്പറേഷനുകളുടെ അടിസ്ഥാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള എഡിബിയുടെ 1500 കോടിയുടെ സഹായം ഇതിന് ഉപയോഗപ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X