കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍എന്‍ജി പദ്ധതിക്ക് അനുമതിയായി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ എല്‍എന്‍ജി (ദ്രവ പ്രകൃതി വാതകം) പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേത് ഉള്‍പ്പെടെയുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി രാം നായിക് പറഞ്ഞു.

പദ്ധതിയുടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനോടും ഗ്യാസ് അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഊര്‍ജ ഉത്പാദകര്‍, വള നിര്‍മാതാക്കള്‍, ഓട്ടോമൊബൈല്‍ ഇന്ധന ഉത്പാദകര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ഉപഭോക്താക്കളായി കണ്ടെത്താം. ഉപഭോക്കാക്കളെ കണ്ടെത്തിക്കഴിഞ്ഞാല്‍ ടെണ്ടറുകള്‍ വിളിക്കാം.

പെട്രോനെറ്റ് എല്‍ എന്‍ ജി, ഗ്യാസ് അതോറിറ്റി, പെട്രോളിയം മന്ത്രാലയം എന്നിവ ചേര്‍ന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

2003 നവംബര്‍ 19ന് പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് രാം നായിക് പറഞ്ഞു. പദ്ധതി സാമ്പത്തികമായി വിജയകരമാവുന്നതിന് ആദ്യത്തെ അഞ്ച് വര്‍ഷം ദ്രവ പ്രകൃതി വാതകത്തിന് വില്പന നികുതി ചുമത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി എല്‍എന്‍ജി പദ്ധതിയുടെ ശേഷി 50 ലക്ഷം ടണ്‍ വരെ വിപുലീകരിക്കാനാവും. കൊച്ചിയ്ക്കടുത്ത് പുതുവൈപ്പില്‍ പദ്ധതിയ്ക്കായി 40 ഹെക്ടര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ എഞ്ചിനിയറിംഗ് പ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. 35 കോടി ഡോളര്‍ ചെലവുള്ളതാണ് പദ്ധതി.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 38.82 ലക്ഷം പാചകവാതക കണക്ഷന്‍ കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് രാം നായിക് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X