കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഷത്തിന്റെ വിമര്‍ശകര്‍ക്കെതിരെ പി.ജി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കത്തിന് പിന്നില്‍ മദ്യകച്ചവടക്കാരും വനംമാഫിയയും ബഹുരാഷ്ട്ര കമ്പനികളുമാണെന്ന് സിപിഎം നേതാവ് പി. ഗോവിന്ദപ്പിള്ള പറഞ്ഞു.

സി. അച്യുതമേനോന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനവുമായി ബന്ധപ്പെട്ട് സമൂഹം, സംസ്കാരം, അധിനിവേശം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദപ്പിള്ള.

പ്ലാച്ചിമടയിലെ ജനങ്ങളെ കൊക്ക കോള ഫാക്ടറി ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കാസര്‍കോട്ടെ ജനങ്ങളെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിന്റെ അപകടകരമായ ഫലങ്ങളെ കുറിച്ചും ബോധവാന്മാരാക്കിയത് ശാസ്ത്ര സാഹിത്യ പരിഷത്താണ്.

ബഹുരാഷ്ട്ര കമ്പനികള്‍ സൃഷ്ടിക്കുന്ന ആപത്തിന്റെ ആഴം ജനങ്ങളെ അറിയിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണവര്‍ഗവും പിന്നോക്കം പോവുന്നു. പ്രശ്നങ്ങള്‍ക്ക് ഇരയാവുന്ന ജനങ്ങള്‍ തന്നെ തങ്ങളുടെ നിലയില്‍ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ഇറങ്ങിത്തിരിക്കേണ്ടിവരുന്നു.

ശാസ്ത്രസാഹിത്യ പരിഷത്തിലുള്ള ആരും ഇതുവരെ അധികാരത്തിന്റെ അടുത്തു പോലും എത്തിയിട്ടില്ല. അവരില്‍ ആരും ഒരു ഗ്രാമപഞ്ചായത്ത് അംഗം പോലുമായിട്ടില്ല. നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിലും ജനങ്ങളെ വിവിധ വിഷയങ്ങളില്‍ ബോധവാന്‍മാരാക്കുന്നതിലും മാത്രമാണ് അവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ. പപ്പൂട്ടി ചടങ്ങില്‍ സംസാരിച്ചു. അച്യുതമേനോന്റെ സമ്പൂര്‍ണകൃതികളുടെ കോപ്പി കെ. കെ. രമേഷിന് നല്‍കി സി. രാധാകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X