കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് വരള്‍ച്ചയുടെ പിടിയില്‍

  • By Staff
Google Oneindia Malayalam News

പുല്‍പ്പള്ളി: കബനീനദി കൂടി വറ്റിവരണ്ടതോടെ വയനാട് വരള്‍ച്ചയുടെ പിടിയിലായി. ലോറിയില്‍പ്പോലും കുടിവെള്ളം എത്താത്ത സ്ഥിതിവിശേഷമാണിവിടെ.

നാല്പതുവര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്ത അത്രയും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലായ വയനാട്ടില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ മേഖലകളില്‍ സ്ഥിതി ദയനീയമാണ്. ഈ രണ്ടു പഞ്ചായത്തുകളിലെ കിണറുകളെല്ലാം വറ്റിവരണ്ടു.

കുളിയ്ക്കാനും തുണികള്‍ അലക്കാനും കബനീനദിയിലേക്ക് കിലോമീറ്ററുകള്‍ താണ്ടി നടക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. എന്നാല്‍ കബനിയും വറ്റിവരണ്ടിരിയ്ക്കുകയാണ്. കൃഷിനാശമാകട്ടെ വയനാട് ജില്ലയില്‍ വ്യാപകമായി സംഭവിച്ചു. കൃഷിയിലെ വരുമാനം മുന്നില്‍കണ്ട് വായ്പയെടുത്തവര്‍ക്ക് ഇനി ആത്മഹത്യമാത്രമേ പോംവഴിയുള്ളൂ.

ജീവിയ്ക്കാന്‍ വേണ്ടി വയനാട്ടില്‍ നിന്ന് ഏകദേശം 3,000 കര്‍ഷകര്‍ അയല്‍സംസ്ഥാനങ്ങളില്‍ ചേക്കേറുകയാണ്. ഒരു കാലത്ത് തൊഴില്‍തേടിയെത്തിയ ആയിരങ്ങള്‍ക്ക് അഭയഭൂമിയായിരുന്നു പുല്‍പ്പള്ളി.

പകല്‍ പടരുന്ന കാട്ടുതീയും രാത്രിയിലെ കാട്ടാനശല്ല്യവും കര്‍ഷകരുടെ സമാധാനം കെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X