കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഷത്ത് സിപിഎമ്മിന് കീഴടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: മാനന്തവാടി സമ്മേളനത്തിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സിപിഎമ്മിലെ സ്റാലിനിസ്റുകള്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയം വിലയിരുത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലൊരു സംഘടന കക്ഷി രാഷ്ട്രീയത്തില്‍ നിന്നും വിമുക്തമായിരിക്കേണ്ടതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പം നേരിടുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടി സമ്മേളനത്തില്‍ സിപിഎമ്മിന് കീഴടങ്ങുകയാണ് ചെയ്തത്. എം. പി. പരമേശ്വരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിനെതിരെ സമ്മേളനത്തില്‍ ഒരു പ്രമേയം പാസാക്കുക പോലും ചെയ്തില്ല.

പരിഷത്തിന് അതിന്റെ കാഴ്ചപ്പാടും ആശയവ്യക്തതയും നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിലും പുറത്തും ശക്തമായ സാന്നിധ്യമായിരുന്ന ഒരു പ്രസ്ഥാനം ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ദു:ഖകരമായ കാഴ്ചയ്ക്കാണ് നാമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് പരിഷത്തില്‍ പ്രതിസന്ധി തുടങ്ങിയത്. സിപിഎമ്മില്‍ നിന്നും അകന്നുതുടങ്ങിയ പരിഷത്ത് പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പത്തിലെത്തിപ്പെട്ടു. മാര്‍ക്സിസ്റ് ചിന്തയില്‍ നിന്നും വിഭിന്നമായ നാലാം ലോകം, വര്‍ഗസഹകരണം, ഗാന്ധിസത്തോടുള്ള ആഭിമുഖ്യം, തീവ്രപരിഷ്കരണവാദത്തോടുള്ള എതിര്‍പ്പ് തുടങ്ങിയ ആശയഗതികള്‍ പരിഷത്തില്‍ ഉടലെടുത്തത് ഇതിന്റെ സൂചനകളായിരുന്നു.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പാശ്ചാത്യലോകത്തെ കമ്യൂണിസ്റ് വിരുദ്ധ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിക്കാന്‍ പരിഷത്ത് നിര്‍ബന്ധിതമായി. പ്രത്യയശാസ്ത്രത്തിന് മേല്‍ പണം ആധിപത്യം നേടി. ഇത് സിപിഎമ്മിലെ തീവ്രപരിഷ്കരണവാദികളുമായുള്ള ആശയഭിന്നതയിലേക്ക് പരിഷത്തിനെ നയിച്ചു.

എന്നാല്‍ നാലാം ലോക സിദ്ധാന്തം, ഗാന്ധിസത്തോടുള്ള ആഭിമുഖ്യം തുടങ്ങിയവയില്‍ ഉറച്ചുനില്‍ക്കാതെ മാനന്തവാടി സമ്മേളനത്തില്‍ പരിഷത്ത് സിപിഎമ്മിലെ സ്റാലിനിസ്റുകള്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X