ഋഷികേശില്‍ ഇനി മുട്ട കിട്ടില്ല
ദില്ലി: പുണ്യനഗരമായ ഋഷികേശില്‍ ഇനി മുട്ട, മാംസം, മത്സ്യം എന്നിവ കിട്ടില്ല. ഋഷികേശ് പട്ടണത്തിലെ മുനിസിപ്പല്‍ അതിര്‍ത്തിയ്ക്കുള്ളില്‍ മുട്ട വില്പന നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു.
മുട്ട വില്പന നിരോധിയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഋഷികേശില്‍ മുട്ട വില്പന തടയുന്നത് യാതൊരു വിധത്തിലും കച്ചവടം ചെയ്യാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാവില്ലെന്നും സുപ്രീംകോടതി വിശദമാക്കി.
ജസ്റിസ് ശിവരാജ് വി.പാട്ടീലും ജസ്റിസ് ഡി.എം. ധര്‍മാധികാരിയുമടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന വിധി പ്രസ്താവിച്ചത്.












Click it and Unblock the Notifications