കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ടിടിഇ ഉള്‍പ്പോര്: 10 മരണം

  • By Staff
Google Oneindia Malayalam News

കൊളംബോ: എല്‍ടിടിഇ നേതാവ് പ്രഭാകരന്റെയും വിമതനേതാവ് കരുണയുടെയും വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ മരിച്ചു.

ആയിരക്കണക്കിന് സാധാരണക്കാര്‍ പ്രദേശം വിട്ടോടിപ്പോവുകയാണ്. ശ്രീലങ്കയില്‍ 2002 ഫിബ്രവരിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഉണ്ടാവുന്ന ആദ്യത്തെ കലാപമാണിത്. മോര്‍ട്ടാര്‍ ബോംബുകളും മറ്റും ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ . വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളില്‍ മണിക്കൂറുകള്‍ നീളുന്ന യുദ്ധമാണ് നടക്കുന്നത്.

വിമതനേതാവ് കരുണയുടെ നേതൃത്വത്തിലുള്ള കിഴക്കന്‍ ശ്രീലങ്കയിലാണ് യുദ്ധം നടക്കുന്നത്. വടക്കന്‍ പ്രദേശത്ത് നിന്ന് കരുണയെ വധിയ്ക്കാന്‍ പ്രഭാകരന്റെ സേന ഇവിടേയ്ക്ക് എത്തിയിരിക്കുകയാണ്. കരുണ വിഭാഗത്തിന്റെ 20 യോദ്ധാക്കളും രണ്ട് സാധാരണക്കാരും ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്.

ആയിരക്കണക്കിന് കുടുംബങ്ങള്‍ കിഴക്കന്‍ ശ്രീലങ്കയില്‍ നിന്ന് പ്രദേശം വിട്ടോടിപ്പോവുകയാണെന്ന് റെഡ് ക്രോസ് വക്താവ് സുകുമാര്‍ റോക് വുഡ് പറഞ്ഞു. മാര്‍ച്ച് മൂന്നിന് പ്രഭാകരനെ തള്ളിപ്പറഞ്ഞ് എല്‍ടിടിഇയ്ക്ക് പുറത്തുപോയ കരുണയെ വധിയ്ക്കുക എന്നതാണ് വടക്കന്‍ മേഖലയിലെ പുലികളുടെ സൈനികനീക്കത്തിന്റെ ലക്ഷ്യം. കരുണയോടൊപ്പം 5,000 മുതല്‍ 6,000 വരെ സൈനികര്‍ ഉണ്ട്. എല്‍ടിടിഇ പോരാളികളുടെ മൂന്നിലൊന്ന് കരുണയുടെ കീഴിലാണെന്ന് പറയപ്പെടുന്നു.

ട്രിങ്കോമാലി, ബട്ടിക്കലോവ ജില്ലകളെ വേര്‍തിരിയ്ക്കുന്ന നദിയുടെ കരയില്‍ നിന്ന് കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ കരുണയുടെ വിഭാഗത്തിന് പിന്‍വാങ്ങേണ്ടിവന്നു. അത്രയും രൂക്ഷമായ ആക്രമണമായിരുന്നു പ്രഭാകരന്‍ വിഭാഗത്തില്‍ നിന്നുണ്ടായത്.

ശ്രീലങ്കയിലെ തിരഞ്ഞെടുപ്പില്‍ ചന്ദ്രിക കുമാരതുംഗെയുടെ ഫ്രീഡം അലയന്‍സ് പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്നതാണ് കരുണയ്ക്കെതിരെ പെട്ടെന്ന് സൈനികനീക്കം നടത്താന്‍ പ്രഭാകരനെ പ്രേരിപ്പിച്ചിരിയ്ക്കുന്നത്. കാരണം ചന്ദ്രിക കുമാരതുംഗെയ്ക്ക് പ്രഭാകരനോട് അനുഭാവമില്ല. കരുണയുടെ ശക്തി മുതലെടുത്ത് എല്‍ടിടിഇയെ ദുര്‍ബലപ്പെടുത്താന്‍ ചന്ദ്രിക കുമാരതുംഗെ ശ്രമിയ്ക്കുമോ എന്ന ആശങ്ക പ്രഭാകരനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചന്ദ്രിക കുമാരതുംഗെ ഇടപെടുന്നില്ല. പുലികള്‍ തമ്മിലടിച്ചു തീരട്ടെ എന്ന നിലപാടാണ് ശ്രീലങ്കന്‍ സേനയ്ക്ക്.

പ്രഭാകരന്റെ സേനയുടെ ഭാഗത്ത് നിന്നാണ് ആക്രമണമുണ്ടായതെന്നും അതിനെ പ്രതിരോധിയ്ക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് കരുണയുടെ അനുയായി വരദന്‍ പറഞ്ഞു. എന്നാല്‍ പ്രഭാകരനോട് കൂറുള്ള തമിഴ്നെറ്റ് എന്ന വെബ്സൈറ്റില്‍ പറയുന്നത് കരുണയുടെ 300 പോരാളികള്‍ ചെറുത്തുനില്പില്ലാതെ കീഴടങ്ങിയെന്നാണ്.

പുലികള്‍ക്കിടയിലെ ആഭ ്യന്തരകലാപത്തില്‍ ശ്രീലങ്കയിലെ സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിയ്ക്കുന്ന നോര്‍വെ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നോര്‍വെയുടെ പ്രതിനിധി ഹാന്‍സ് ബ്രാട്സ്കര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപാക്സെയെ കണ്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X