കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം വെള്ളിയാഴ്ച

  • By Staff
Google Oneindia Malayalam News

തൃശൂര്‍: വാദ്യവിശേഷത്തിലും എഴുന്നെള്ളിപ്പിലും ഏഴഴകും ചൊരിയുന്ന, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഏപ്രില്‍ 30 വെള്ളിയാഴ്ച. അതിരാവിലെ സമീപപ്രദേശങ്ങളിലെ എട്ട് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവോടെ പൂരം ആരംഭിയ്ക്കും.

ബുധനാഴ്ച നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ അപകടത്തില്‍ വെടിക്കെട്ട് കരാറുകാരന്‍ സുന്ദരന്‍ മരിച്ചിരുന്നു. എങ്കിലും വെടിക്കെട്ട് തടസ്സമില്ലാതെ നടത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍. തിരുവമ്പാടി വിഭാഗത്തിന്റെ കരാറുകാരനായ സുന്ദരന്‍ അമിട്ടിന് തീകൊളുത്തുന്നതിനിയിലാണ് മരിച്ചത്.

അമിട്ട് കുറ്റികള്‍ക്ക് തീകൊളുത്തി ഓടിയകലുന്നതിനിടയില്‍ സുന്ദരന്‍ കാല്‍വഴുതി കുറ്റിയുടെ മേല്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദുരന്തത്തിന്റെ കരിനിഴല്‍ വീണെങ്കിലും ഇനിയുള്ള ചടങ്ങുകള്‍ ഭംഗിയാക്കിത്തരണേ എന്ന പ്രാര്‍ത്ഥനയിലാണ് ഇരുവിഭാഗവും.

പൂരത്തിന് ദൃശ്യവിസ്മയമൊരുക്കി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പൂരച്ചമയ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു.

സമീപപ്രദേശങ്ങളിലെ എട്ട് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ പുലര്‍ച്ചെ പുറപ്പെടും. തിരുവമ്പാടി വിഭാഗത്തിന്റെ പൂരം രാവിലെ ഏഴിന് പുറപ്പെടും. 11.30ന് തിരുവമ്പാടി മഠത്തില്‍വരവ് ആരംഭിയ്ക്കും. അന്നമനട പരമേശ്വരമാരാണ് മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് പ്രമാണം കൊട്ടുക.

ഉച്ചയ്ക്ക് 12.30ന് പാറമേക്കാവിന്റെ പൂരം തുടങ്ങും. പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണ്യത്തിലാണ് ചെമ്പടമേളം. ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവിന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. അഞ്ചുമണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിന്റെ 15 ആനകള്‍ വീതം സ്വരാജ് റൗണ്ടില്‍ മുഖാമുഖം നില്ക്കുന്നതോടെ പ്രസിദ്ധമായ കുടമാറ്റം.

മെയ് ഒന്ന് ശനിയാഴ്ച പുലര്‍ച്ചെയായിരിക്കും വെടിക്കെട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X