കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പയെ രക്ഷിയ്ക്കാന്‍ ജര്‍മ്മന്‍ വിദഗ്ധര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പമ്പ നദിയെ മാലിന്യമുക്തമാക്കുന്നത് പഠിച്ച് നിര്‍ദേശങ്ങള്‍ നല്കാന്‍ ജര്‍മ്മന്‍ വിദഗ്ധരെത്തി. ശബരിമലയില്‍ അപ്പര്‍ പമ്പ പ്രദേശത്തുനി പമ്പ നദിയിലേക്ക് മാലിന്യങ്ങള്‍ പുറന്തള്ളുന്നത് തടയാന്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് ജര്‍മ്മന്‍ സംഘം മുന്നറിയിപ്പ് നല്കി.

ജനങ്ങളുടെ കൂടി സഹകരണത്തോടെ നദി മാലിന്യമുക്തമാക്കണമെന്നും തുടര്‍ന്നുള്ള മലിനീകരണം തടയാന്‍ കര്‍ശനമായ നിയന്ത്രണ-നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച ജര്‍മ്മന്‍ വിദഗ്ധ സംഘം നിര്‍ദേശിച്ചു. ജര്‍മ്മനിയിലെ വെസര്‍ നദി ശുദ്ധമാക്കി നിലനിര്‍ത്തുന്നതില്‍ 25 വര്‍ഷത്തെ പരിചയമുള്ളവരാണ് ജര്‍മ്മന്‍ സംഘം. പക്ഷെ പമ്പാനദിയ്ക്ക് തികച്ചും വ്യത്യസ്തമായ പദ്ധതിയാണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. കാരണം വര്‍ഷത്തില്‍ 60 ദിവസം നീണ്ടു നില്ക്കുന്ന തീര്‍ത്ഥാടനകാലത്താണ് പമ്പ അശുദ്ധമാകുന്നത്. ഇത് തടയാന്‍ തീര്‍ത്ഥാടകരില്‍ ബോധവല്ക്കരണം നടത്തുകയാണ് പ്രധാനമായും വേണ്ടത്.

മാലിന്യം ശേഖരിയ്ക്കാനും സംസ്കരിയ്ക്കാനും പുതിയൊരു സംവിധാനം സ്ഥാപിയ്ക്കണമെന്നും സംഘം പറയുന്നു. മാലിന്യത്തെ പരിസരപ്രദേശങ്ങളിലുള്ള റബര്‍-തേക്ക് തോട്ടങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വളമാക്കി മാറ്റാനുള്ള ഒരു പദ്ധതിയാണ് ജര്‍മ്മന്‍ സംഘം മുന്നോട്ട് വയ്ക്കുന്നത്. ഓരോ പബ്ലിക് ടോയിലറ്റ് കോംപ്ലക്സിലും പമ്പിംഗ് സ്റേഷന്‍ സ്ഥാപിക്കും. കേന്ദ്ര സംസ്കരണ പ്ലാന്റിലേക്ക്് ടോയിലറ്റുകളിലെ മാലിന്യങ്ങള്‍ പമ്പ് ചെയ്യും. പിന്നീട് ഇതിനെ ജൈവമാലിന്യമാക്കി മാറ്റും. കമ്പോസ്റിംഗ് പ്രക്രിയയില്‍ ഉണ്ടാവുന്ന ജൈവവാതകം മാലിന്യം രോഗാണുമുക്തമാക്കുന്നതിനും ഉണക്കുന്നതിനും മറ്റും ഉപയോഗിക്കാം.

പമ്പ നദിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിന് സാങ്കേതിക സഹായം നല്‍കുന്നത് ജര്‍മന്‍ സംഘമാണ്. പമ്പയെ തുടര്‍ന്നുള്ള മലിനീകരണത്തില്‍ നിന്നും രക്ഷിയ്ക്കാന്‍ എന്ത് നിരീക്ഷണസംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടതെന്നതിനെ സംബന്ധിച്ച് സംഘം പഠനത്തിന് ശേഷം റിപ്പോര്‍ട്ട് നല്കും.

പമ്പയിലെ മലിനീകരണം തടയുന്നതു സംബന്ധിച്ച് ഭൗമശാസ്ത്ര പഠന കേന്ദ്രം സംഘടിപ്പിച്ച ശില്പശാലയിലാണ് ജര്‍മന്‍ വിദഗ്ധര്‍ തങ്ങളുടെ പദ്ധതി മുന്നോട്ടുവച്ചത്.

വിദഗ്ധരുടെ ഒരു സംഘവും ഉപദേശക സമിതിയും മാലിന്യ ശേഖരണ-സംസ്കരണ സംവിധാനത്തിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. വിദഗ്ധസംഘം പദ്ധതിയുടെ സാധ്യതാ പഠനം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ജലവിഭവ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉപദേശകസമിതിക്ക് സംഘം റിപ്പോര്‍ട്ട് നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X