കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വനിതാ വസ്ത്രനിര്‍മാണ പാര്‍ക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഒരു വനിതാ വസ്ത്രനിര്‍മാണ പാര്‍ക്ക് കൊച്ചിയില്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി. എച്ച്. കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വസ്ത്രനിര്‍മാണ യൂണിറ്റുകളെ പാര്‍ക്കിന് കീഴില്‍ കൊണ്ടുവരികയും ഇവയ്ക്ക് പൊതുവായ ബ്രാന്റ് നല്‍കുകയും ചെയ്യും. കൊച്ചിയില്‍ ഏതാണ്ട് 500 വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുര്യന്‍ പറഞ്ഞു.

പാര്‍ക്ക് തുടങ്ങുന്നത് ചെറുകിട യൂണിറ്റുകള്‍ നടത്തുന്നവര്‍ക്ക് സഹായകരമായിരിക്കും. ഇവയില്‍ പലതും വീടുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ക്കിന് കീഴില്‍ വരുന്നതോടെ ഈ യൂണിറ്റുകള്‍ക്ക് ചെലവ് കുറക്കാനാവും.

ഷോറൂമുകള്‍ സ്ഥാപിക്കുകയും ഡിസൈനിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. വസ്ത്രനിര്‍മാണ പാര്‍ക്കിനായി 14000 ചതുരശ്രഅടിയിലുള്ളഒരു കെട്ടിടം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

രണ്ട് കോടിയാണ് പാര്‍ക്കിന് വേണ്ട നിക്ഷേപം. 65 ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. ബാക്കിവേണ്ട തുക വായ്പയായും മറ്റും കണ്ടെത്തും. പാര്‍ക്ക് 500 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കുര്യന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X