കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാതീവണ്ടികള്‍ വഴിതിരിച്ചുവിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മംഗലാപുരം- മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളംതെറ്റിയതിനാല്‍ കേരളത്തിലേക്കുള്ള തീവണ്ടികള്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

കേരളത്തിലേക്കുള്ള പല തീവണ്ടികളും വഴിതിരിച്ചുവിട്ടതായി തിരുവനന്തപുരത്തെ റെയില്‍വേ ഡിവിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം-കുര്‍ള നേത്രാവതി എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എറണാകുളം-ഒഖ എക്സ്പ്രസ് എന്നിവ വഴിതിരിച്ചുവിട്ടു. ഈ തീവണ്ടികള്‍ ഷൊര്‍ണ്ണൂര്‍, തിരുപ്പട്ടൂര്‍, കൃഷ്ണരാജപുരം, ഗുണ്ടക്കല്‍,വാടി, കല്യാണ്‍ വഴി മുംബൈയിലെത്തും.

ജൂണ്‍ 15ന് നിസാമുദ്ദീനില്‍ നിന്നും യാത്ര പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് കല്യാണ്‍, പുണെ, വാടി, ഗുണ്ടക്കല്‍, ധര്‍മ്മാവരം വഴിയായിരിക്കും ഓടുക. കുര്‍ളയില്‍ നിന്ന് ജൂണ്‍ 16ന് പുറപ്പെടുന്ന കുര്‍ള-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും കല്യാണ്‍, പുണെ, ഗുണ്ടക്കല്‍, ധര്‍മ്മാവരം വഴിയായിരിക്കും പോവുക.

ജൂണ്‍ 15ന് പുറപ്പെട്ട എറണാകുളം-നിസാമുദ്ദീന്‍ മംഗളാ എക്സ്പ്രസ്, ട്രിവാന്‍ഡ്രം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്, ട്രിവാന്‍ഡ്രം-കുര്‍ള നേത്രാവതി എക്സ്പ്രസ് എന്നിവ മഡ്ഗാവ്, ലോണ്ട, പുണെ വഴി ഓടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X