കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔട്ട്സോഴ്സിംഗ്: സിലിക്കണ്‍വാലി തളരുന്നു

  • By Staff
Google Oneindia Malayalam News

സിലിക്കണ്‍വാലി: കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ വ്യവസായത്തിന്റെ നട്ടെല്ലായ യുഎസിലെ സിലിക്കണ്‍ വാലി പുതിയ ഔട്ട്സോഴ്സിംഗ് പ്രവണതമൂലം തളരുന്നതായി റിപ്പോര്‍ട്ട്.

പുതുതായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ സൂചന. കുറഞ്ഞ കൂലിയ്ക്ക് ചെയ്യാവുന്ന രാജ്യങ്ങളിലേക്ക് കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ പോകുന്നതാണ് സിലിക്കണ്‍ വാലിയ്ക്ക് തിരിച്ചടിയാവുന്നത്. ഇതുമൂലം സിലിക്കണ്‍ വാലിയില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല. ഉള്ള തൊഴിലവസരങ്ങള്‍ തന്നെ ചുരുങ്ങിവരികയാണ്.

എന്നാല്‍ ഔട്ട്സോഴ്സിംഗ് എന്ന പുതിയ പ്രതിഭാസത്തെ ഒരു കാരണവശാലും തടയാന്‍ കഴിയില്ലെന്നും എ.ടി. കീയേര്‍ണി എന്ന മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് ഏജന്‍സി നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഔട്ട്സോഴ്സിംഗിനെ നിരോധിയ്ക്കാനോ തളര്‍ത്താനോ ശ്രമിയ്ക്കുന്ന എല്ലാ നീക്കങ്ങളും സിലിക്കണ്‍ വാലിയെയാരിക്കും ഫലത്തില്‍ തളര്‍ത്തുകയെന്നും റിപ്പോര്‍ട്ടി പറയുന്നു. സിലിക്കണ്‍ വാലി നെറ്റ്വര്‍ക്ക്, ബേ എരിയ ഇക്കണോമിക് ഫോറം, സ്റാന്‍ഫോര്‍ഡ് പ്രോജക്ട് എന്നിവര്‍ക്ക് വേണ്ടിയാണ് പഠനം നടത്തിയത്.

120 അഭിമുഖങ്ങളെയും മറ്റ് വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. എന്നാല്‍ ഔട്ട് സോഴ്സിംഗിനെക്കുറിച്ച് ഭയപ്പെട്ടിട്ട് കാര്യമില്ലെന്നും പകരം സിലിക്കണ്‍ വാലി പുതിയ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുകയാണ് വേണ്ടതെന്നും ബേ ഏരിയ ഇക്കണോമിക് ഫോറം സിഇഒ സിയന്‍ റാന്‍ഡോള്‍ഫ് പറയുന്നു.

ഔട്ട്സോഴ്സിംഗ് എന്ന പ്രതിഭാസം ഏറെ മുന്നേറിക്കഴിഞ്ഞെന്നും ആഗോള വിപണിയില്‍ പിടിച്ചുനില്ക്കാന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ളഈ അവസരം അവര്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപണിയില്‍ പുറത്താകുമെന്നും എ.ടി. കിയേര്‍ണിയുടെ വൈസ് പ്രസിഡന്റ് ജോണ്‍ ക്ലാച്ചെല്ല പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X