കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചീഫ് ജസ്റിസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദപരമായ പ്രശ്നങ്ങളില്‍ മുതലെടുപ്പ് നടത്തുന്നതിന് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയക്കാര്‍ക്കിടയില്‍ സാധാരണമായിട്ടുണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

റിട്ടയര്‍ ചെയ്ത ജഡ്ജിക്ക് പകരം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണമേഖലാ ബാര്‍ കൗണ്‍സിലര്‍മാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നതിന് സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ജഡ്ജി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പലപ്പോഴും ഇത്തരം അന്വേഷണ കമ്മിഷനുകളുടെ തലവന്‍മാരായി നിയോഗിപ്പെടുന്ന ജഡ്ജിമാര്‍ക്ക് ആദരവ് ലഭിക്കാറില്ല. അന്വേഷണ കമ്മിഷനുകള്‍ക്ക് കോടതിയലക്ഷ്യ അധികാരങ്ങളില്ലാത്തതിനാലാണ് പ്രധാനമായും കമ്മിഷനുകളോട് ഈ രീതിയില്‍ പെരുമാറാന്‍ കാരണം.

മാധ്യമങ്ങളില്‍ അഭിഭാഷകരെ പലപ്പോഴും താഴ്ത്തിക്കെട്ടുന്ന തരത്തിലാണ് ചിത്രീകരിക്കുന്നതെന്ന് ചീഫ് ജസ്റിസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X