കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയഫീസ്: അനിശ്ചിതത്വം തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളജുകളിലെ കേന്ദ്രീകൃത പ്രവേശനത്തിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ നല്‍കേണ്ട ഫീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.

ആഗസ്ത് 12നാണ് കേന്ദ്രീകൃത പ്രവേശനം തുടങ്ങുന്നത്. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയെന്ന സ്വാശ്രയനിയമത്തിലെ വ്യവസ്ഥ സ്റേ ചെയ്ത സുപ്രിം കോടതി വിധിയോടെയാണ് ഫീസ് ഘടന സംബന്ധിച് അനിശ്ചിതത്വമുണ്ടായത്. സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളജുകളിലേതിനേക്കാള്‍ 10 ഇരട്ടി ഫീസ് നല്‍കണം.

സീറ്റ് അലോട്ട്മെന്റിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ നല്‍കേണ്ട ഫീസിനെ കുറിച്ച് ആശയക്കുഴപ്പത്തിലാണ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ച 1.13 ലക്ഷം രൂപയാണോ, സര്‍ക്കാര്‍ കോളജുകളിലെ ഫീസായ 12,000 രൂപയാണോ നല്‍കേണ്ടതെന്ന് വ്യക്തമല്ല. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ സീറ്റുകള്‍ക്ക് 38,700 രൂപയാണ് കമ്മിഷന്‍ നിശ്ചയിച്ച വാര്‍ഷിക ഫീസ്. അതേ സമയം സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നാലായിരം രൂപയാണ്.

ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നതെങ്കില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് ഫീസിനത്തില്‍ ഇളവ് ലഭിക്കും. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഒരേ ഫീസ് ഈടാക്കണമെന്നതാണ് തോമസ് കമ്മിഷന്റെ നിര്‍ദേശം.

സ്വാശ്രയ പ്രൊഫഷണല്‍ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തുന്നതിനു വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഈ അധ്യയനവര്‍ഷത്തിലെ പ്രവേശനം പൂര്‍ത്തിയാവുന്നതിന് മുമ്പ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ സീറ്റ് ഉറപ്പാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഫീസടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കാന്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവേശനം നേടിയതിന് ശേഷം ഉടന്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളജുകള്‍ക്ക് ബാധകമായ ഫീസ് അടയ്ക്കണം. ഫീസിനത്തിലെ ബാക്കിതുക ആഗസ്ത് 21ന് മുമ്പ് അടയ്ക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X