കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ: 250 ബന്ദികള്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ബെസ്ലന്‍: സ്കൂളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കം നാനൂറ് പേരെ രക്ഷിയ്ക്കുന്നതിനിടയില്‍ 250 ബന്ദികള്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ഏകദേശം 650ഓളം ബന്ദികള്‍ രക്ഷപ്പെട്ടു. ഇവരില്‍ ഭൂരിഭാഗത്തിനും പരിക്കുണ്ട്. എത്രപേര്‍ സ്കൂളിനകത്ത് ബന്ദികളാക്കപ്പെട്ടിരുന്നു എന്നതിന്റെ കണക്ക് വ്യക്തമല്ല.

കൊല്ലപ്പെട്ടവരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അവരുടെ മാതാപിതാക്കള്‍, സ്കൂള്‍ അധ്യാപകര്‍, ഏതാനും സൈനികര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഇന്റര്‍ഫാക്സ് ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 92 പേരുടെ നില ഗുരുതരമാണ്.

അവശിഷ്ടങ്ങള്‍ നീക്കുമ്പോള്‍ ഇനിയും ജഡങ്ങള്‍ കണ്ടെത്തിയേക്കാമെന്നും രക്ഷാപ്രവര്‍ത്തനയൂണിറ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബന്ദികളെ രക്ഷിയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് റഷ്യന്‍ സേന സ്കൂളിലേക്ക് ഇരച്ചുകയറിയത്. പിന്നീട് ശക്തമായ വെടിവെപ്പും സ്ഫോടനങ്ങളും നടന്നു. റഷ്യന്‍ സേന 20 തീവ്രവാദികളെ വെടിവച്ചുകൊന്നു. ഇതില്‍ 10 പേര്‍ അറബ്വംശജരാണ്.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഏതാനും തീവ്രവാദികള്‍ രക്ഷപ്പെട്ടതായി വാര്‍ത്തയുള്ളതിനാല്‍ ബെസ്ലാന്‍ അതിര്‍ത്തി അടയ്ക്കാന്‍ പുടിന്‍ നിര്‍ദേശം നല്കി. എന്തായാലും തീവ്രവാദികള്‍ക്ക് മുന്നില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്നും പുടിന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X