കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ ആര്‍ക്കും പിറകിലല്ല: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആര്‍ക്കും പുറത്തുപോകേണ്ടിവരാത്ത ഒരു പുതിയ ഇന്ത്യയെയാണ് താന്‍ സ്വപ്നം കാണുന്നതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. ന്യൂയോര്‍ക്കില്‍ വിദേശ ഇന്ത്യക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശരിയായ അവസരം നല്കിയാല്‍ ഇന്ത്യക്കാര്‍ ആര്‍ക്കും പിറകില ല്ലന്ന് ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഒരു തലമുറയുടെ ഇടവേളയില്‍ ഇത്രയ്ക്കധികം പുരോഗതി കൈവരിച്ച മറ്റൊരു സമൂഹമുണ്ടാകി ല്ലന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

21ാം നൂറ്റാണ്ട് ഇന്ത്യയുടെ യുഗമായിരിക്കും. ജന്മനാടിന് വേണ്ടി കഴിയാവുന്ന വിധത്തില്‍ എ ല്ലാവരും സംഭാവനകള്‍ ചെയ്യണം. ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിന് നിങ്ങള്‍ ചെയ്ത പ്രയത്നങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. പുതിയ ഒരു ഇന്ത്യ, ചൂഷണങ്ങളി ല്ല ാത്ത പുതിയൊരു ഇന്ത്യ കെട്ടിപ്പൊക്കാന്‍ എ ല്ല ാവരും സഹായിക്കണം.- മന്‍മോഹന്‍സിംഗ് പറഞ്ഞു.

1970ലേയും 80ലേയും അമേരിക്കന്‍ ഇന്ത്യക്കാരെക്കുറിച്ച ് നടത്തിയ പഠനത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിരുന്നത് ഇന്ത്യയിലേക്ക് ഫോണ്‍ വിളിക്കാനാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് സൗജന്യമായി നാട്ടിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ഹോട്ട്മെയില്‍ എന്ന സൗജന്യ ഇ-മെയില്‍ സംവിധാനം കണ്ടെത്തിയതും മറ്റാരുമായിരുന്നില്ല - ഒരു അമേരിക്കന്‍ ഇന്ത്യക്കാരനായിരുന്നു- സബീര്‍ ഭാട്ടിയ. - മന്‍മോഹന്‍സിംഗ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്ന് നിലയ്ക്കാത്ത കയ്യടി ഉയര്‍ന്നു.

ചടങ്ങില്‍ ആസൂത്രണകമ്മിഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അഹലുവാലിയയും ദേശീയ സുരക്ഷാഉപദേശകന്‍ ജെ.എന്‍. ദീക്ഷിതും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X