കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് ഒമാന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി

  • By Staff
Google Oneindia Malayalam News

ദുബായ്: ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ളയുമായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ചര്‍ച്ച നടത്തി.

ഇന്ത്യ-പാക് സമാധാന പ്രക്രിയയും ഒമാനിലെ വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങളും ഉഭയകകക്ഷി വ്യാപാരവും ഇരുകക്ഷികള്‍ക്കും താത്പര്യമുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമായി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അഹമ്മദ് ഒമാനിലെതതിയത്.

പാകിസ്ഥാനുമായി നടത്തുന്ന സമാധാന പ്രക്രിയയുടെ വിശദാംശങ്ങള്‍ അഹമ്മദ് അബ്ദുള്ളയോട് വെളിപ്പെടുത്തി. ഇന്ത്യ-പാക് ബന്ധത്തിലെ പുതിയ വികാസങ്ങളെ അബ്ദുള്ള അനുമോദിച്ചു.

ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രി മഖ്ബൂല്‍ അലി സുല്‍ത്താനുമായും അഹമ്മദ് കൂടിക്കാഴ്ച നടത്തി. 4500 കോടി രൂപയുടെ ഇന്ത്യ-ഒമാന്‍ വളം പ്രൊജക്ട് അടുത്തു തന്നെ യൂറിയയുടെയും അമോണിയയുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്നതില്‍ മഖ്ബൂല്‍ സംതൃപ്തി പ്രകടിപ്പിച്ചു. മറ്റ് മന്ത്രിമാരുമായും അഹമ്മദ് ഉഭയകക്ഷി പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X