കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനീറിന്റെ നിലപാടില്‍ മാറ്റമില്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യാവിഷനെതിരെ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ആവര്‍ത്തിച്ചുള്ള ആക്രമണം നടത്തുകയും ലീഗുകാരുടെ ഫണ്ട് കൊണ്ടുണ്ടാക്കിയ ചാനല്‍ ലീഗുകാര്‍ക്കെതിരെ തിരിയുന്നുവെന്ന് ആരോപിക്കുകയും ചെയ്യുമ്പോള്‍ മന്ത്രി മുനീര്‍ ഇന്ത്യാവിഷനെ പ്രതിരോധിക്കുന്നത് തുടരുന്നു.

ഇന്ത്യാവിഷനെതിരെ ചന്ദ്രികയില്‍ നിശിതമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ലീഗുകാരില്‍ നിന്ന് ഫണ്ട് ശേഖരിച്ചുണ്ടാക്കിയ ചാനല്‍ ലീഗിനെതിരെ തിരിയുന്നുവെന്നും ലീഗ് വിരുദ്ധ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്നുമാണ് ചന്ദ്രികയുടെ ആരോപണം. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യാവിഷന്‍ അമിതപ്രാധാന്യം കൊടുക്കുന്നുവെന്നും ചന്ദ്രിക ആരോപിക്കുന്നു.

അതേ സമയം ലീഗ് മുഖപത്രത്തിലെ ഈ ആരോപണങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് മുനീറിനുള്ളത്. മുനീറിന്റെ ഈ നിലപാട് ഫലത്തില്‍ ലീഗ് നേതൃത്വത്തിന് പ്രശ്നമായിട്ടുണ്ട്. ഇന്ത്യാവിഷന്‍ സ്വതന്ത്രചാനലാണെന്നും അതിലെ വാര്‍ത്തകളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും മുനീര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ചാനലിനെ ചൊല്ലി ലീഗ് മുഖപത്രവും ലീഗ് മന്ത്രിയും തമ്മില്‍ പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

മുനീറിന്റെ നിലപാട് മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഏത് വിധേനയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ലീഗ് നേതൃത്വത്തെ അലട്ടുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാട് ശരിയല്ലെന്നാണ് മുനീറിന്റെയും മുനീര്‍ അനുകൂല പക്ഷത്തിന്റെയും നിലപാട്.

ഇന്ത്യാവിഷന്‍ ലീഗ് ചാനല്‍ അല്ലെന്നത് വീണ്ടും വീണ്ടും മുനീര്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്നം കൊണ്ട് നിക്ഷേപകര്‍ ഇന്ത്യാവിഷന്‍ ചാനലില്‍ മുടക്കിയ പണം പിന്‍വലിയ്ക്കുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അത്തരം കാര്യങ്ങള്‍ നിയമപരമായി ചെയ്യേണ്ടവയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാന്‍ മുനീര്‍ ചെന്നത് പാണക്കാട് തങ്ങളുടെ നിര്‍ബന്ധം മൂലമായിരുന്നു. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരുന്നു പാണക്കാട് തങ്ങള്‍ ഇതിലൂടെ നടത്തിയത്. എന്നാല്‍ ചാനല്‍ സംബന്ധിച്ച നിലപാടിന്റെ കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്ന മുനീറിന്റെ സമീപനം ഔദ്യോഗിക നേതൃത്വത്തിന് പ്രശ്നമായിരിക്കുകയാണ്. സ്വതന്ത്രമായി ചാനല്‍ പ്രവര്‍ത്തിയ്ക്കുമെന്നും അതിന്റെ ചെയര്‍മാനായി താന്‍ പ്രവര്‍ത്തിയ്ക്കുമെന്നും ചാനല്‍ തുടങ്ങുമ്പോള്‍ തന്നെ ലീഗ് നേതൃത്ത്വത്തെ അറിയിച്ചിരുന്നതാണ്. അതിന് നേതൃത്ത്വം അനുമതിയും നല്‍കിയിരുന്നെന്ന് മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയോട് വിയോജിപ്പുള്ള ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ മുനീറിനുണ്ടെന്നാണ് അറിയുന്നത്. ഇതിന് കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ ആശംസയുമുണ്ട്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. ഏതു വിധേനയും മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ മുനീറിന്റെയും മറ്റും എതിര്‍പ്പ് നേരിടേണ്ടിയിരിക്കുന്നു എന്ന സ്ഥിതിയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X