കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ റെയില്‍ നിര്‍മാണം ഒരു കൊല്ലത്തിനകം

  • By Staff
Google Oneindia Malayalam News

കൊച്ചി: മെട്രോ റെയിലിന്റെ നിര്‍മാണം കൊച്ചിയില്‍ ഒരു കൊല്ലത്തിനകം തുടങ്ങും. റെയില്‍ നിര്‍മാണ സമയത്തുണ്ടാവാനിടയുള്ള ഗതാഗതസ്തംഭനം ഒഴിവാക്കാന്‍് 300 കോടി രൂപയുടെ സമാന്തര ഗതാഗതപദ്ധതികള്‍ക്ക് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

റെയില്‍വെയെ സംബന്ധിച്ച പഠനം ആറു മാസത്തിനകം പൂര്‍ത്തിയാക്കാനും വൈകാതെ അന്തിമ പദ്ധതി തയ്യാറാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇ. ശ്രീധരന്‍ മാനേജിംഗ് ഡയറക്ടറായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി)യാണ് മെട്രോ റെയില്‍ സംബന്ധിച്ച പഠനത്തിനും വിശദ പദ്ധതി തയ്യാറാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.ഗതാഗത പഠനത്തിന് റൈറ്റ്സിനെയും പരിസ്ഥിതി പഠനത്തിന് കൊച്ചി സര്‍വകലാശാലയെയും ചുമതലപ്പെടുത്തും.

ശ്രീധരനടക്കമുള്ള ഡിഎംആര്‍സിയുടെ ഉന്നതതല സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവിലെ റോഡിന്റെ മീഡിയനില്‍ തൂണുകള്‍ സ്ഥാപിച്ചാണ് റെയിലുണ്ടാക്കുക. നാലുകൊല്ലത്തിനകം റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

എന്നാല്‍ നിര്‍മാണ സമയത്ത് നഗര ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരിയ്ക്കയാണ്. ഈ സാഹചര്യത്തിലാണ് അതിനു മുമ്പു തന്നെ നഗരത്തിലെ മറ്റു പ്രധാന റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

തമ്മനം-പുല്ലേപ്പടി റോഡ്, രാജാജി റോഡിനേയും ഗാന്ധി നഗറിനെയും ബന്ധിപ്പിക്കുന്ന സലീം രാജന്‍ പാലം, ബൈപാസില്‍ കുണ്ടന്നൂര്‍, പാലാരിവട്ടം, ഇടപ്പള്ളി ഫ്ലൈഓവറുകള്‍, ജിഡ നികത്തുഭൂമിയില്‍ നിന്നാരംഭിച്ച് ദേശീയപാത 47, 49, 17 എന്നിവ വഴി കടന്നുപോകുന്ന ശ്രീമൂലനഗരത്തവസാനിക്കുന്ന നിര്‍ദിഷ്ട റോഡ് എന്നിവ അടിയന്തരമായി നിര്‍മിയ്ക്കണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. 300 കോടി രൂപയെങ്കിലും ഇവയ്ക്കെല്ലാമായി വൈകാതെ അനുവദിക്കേണ്ടിവരും.

നഗരത്തിന് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാതെ നിര്‍മാണം നടത്തുമെന്ന് ഡിഎംആര്‍സി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും സമാന്തര സംവിധാനങ്ങളടക്കം ആലോചിക്കാന്‍ വൈകാതെ യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയുടെ സമഗ്ര ഗതാഗതത്തിന് എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് തിരുവനന്തപുരം മാതൃകയില്‍ പദ്ധതി കൊണ്ടുവരാനാണ് പരിപാടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X