കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി വില്പനക്കാര്‍ ദുരിതത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോട്ടറി നിരോധനം മൂലം സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരും ലോട്ടറി വില്പനക്കാരും ദുരിതത്തിലായി. ലോട്ടറി വില്പനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണുള്ളത്. പലരും ആത്മഹത്യയിലേക്ക് തിരിയുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.

ലോട്ടറി നിരോധനം നിലവില്‍ വന്നതിന്റെ പിറ്റേന്നുതന്നെ ഒരു ലോട്ടറി വില്പനക്കാരന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴയിലെ ശശികുമാറാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.

നാല് പെണ്‍മക്കളുള്ള ശശികുമാറിന്റെ ഭാര്യ ജയകുമാരിയാണ്. മറ്റൊരു ജോലി ലഭിക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് ശശികുമാര്‍ പറഞ്ഞിരുന്നതായി ജയകുമാരി പറഞ്ഞു.

ശനിയാഴ്ച ലോട്ടറി നിരോധനം മൂലം ജീവിതമാര്‍ഗം നഷ്ടപ്പെട്ട മറ്റൊരു ലോട്ടറി വില്പനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കരൂര്‍ രാജമംഗലം വീട്ടില്‍ വാടകക്കു താമസിക്കുന്ന നാരായണപ്പിള്ള (64)യാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മറ്റൊരു ജോലിയും ചെയ്യാനില്ലാത്ത വികലാംഗരായ ലോട്ടറി വില്പനക്കാരെയാണ് ലോട്ടറി നിരോധനം സാരമായി ബാധിക്കുന്നത്. നിരോധനം മൂലം ജോലി നഷ്ടപ്പെടുന്ന 20,000 പേരെ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിരോധനം ബാധിക്കുന്നത് രണ്ടര ലക്ഷത്തോളം പേരെയാണ്.

കൃഷിനാശവും കടബാധ്യതയും മൂലം കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യ പെരുകിയതുപോലുള്ള സ്ഥിതിവിശേഷം ലോട്ടറി നിരോധനം സൃഷ്ടിക്കുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X