കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല സമാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു ജനലക്ഷങ്ങള്‍ നിര്‍വൃതിയടഞ്ഞു.

രാവിലെ 11 മണിയോടെ ആരംഭിച്ച പൊങ്കാലച്ചടങ്ങുകള്‍ വൈകുന്നേരം നാലുമണിയോടെ പൊങ്കാല നിവേദ്യത്തില്‍ ആറ്റുകാല്‍ തിരുസന്നിധിയിലെ പുണ്യതീര്‍ത്ഥം തളിച്ചതോടെയാണ് അവസാനിച്ചത്. ഇതിനായി ഇരുന്നൂറിലേറെ ശാന്തിമാരെയാണ് ക്ഷേത്ര ട്രസ്റ് നിയോഗിച്ചിരുന്നത്.

പൊങ്കാലയില്‍ പങ്കെടുക്കാന്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം ഭക്തജനങ്ങള്‍ എത്തിയിരുന്നു. വിദേശികളും അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു.ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലും കിഴക്കേക്കോട്ടയുടെ ചുറ്റുപാടും തമ്പാനൂരും പാളയംവരെയും പൊങ്കാല കലങ്ങള്‍ നിരന്നു.

ക്ഷേത്രത്തില്‍ എട്ടു ദിവസം നീണ്ടുനിന്ന പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും പൊങ്കാലയോടെ അവസാനഘട്ടത്തിലേയ്ക്ക് കടന്നു. ഒന്‍പതാം ഉല്‍സവദിവസമായ പൊങ്കാലദിനത്തില്‍ നടന്ന താലപൊലിക്കും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ട്രസ്റിനൊപ്പം വിവിധ സാമൂഹിക സന്നദ്ധ സംഘങ്ങളും ഭക്തജനങ്ങള്‍ക്ക് സഹായവുമായി എത്തിയിരുന്നു.

പൊങ്കാലയ്ക്ക് ശേഷം ദേവിയെ പുറത്തെഴുന്നുള്ളിക്കലും കാപ്പഴിക്കലുമാണ്. കുത്തിയോട്ടകാരുമൊത്തുള്ള പുറത്തെഴുന്നെള്ളിപ്പ് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ അവസാനിക്കും. വെള്ളിയാഴ്ച രാവിലെ തിരിച്ചെഴുന്നെളളിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്ഷേത്രത്തിലെത്തും. രാത്രി 9.30നും 10മണിക്കുമിടയിലാണ് കാപ്പഴിപ്പ്. 1.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X