നടി കാവേരിയുടെ വിവാഹം മെയ് ഒന്നിന്
ചെന്നൈ: ചലച്ചിത്രനടി കാവേരിയും തെലുങ്ക് സിനിമാസംവിധായകന്‍ സൂര്യകിരണുമായുള്ള വിവാഹം മെയ് ഒന്നിന് നടക്കും.
തിരുവനന്തപുരത്ത് അളകാപുരി കല്യാണമണ്ഡപത്തില്‍ വച്ചാണ് വിവാഹം. വിവാഹത്തിനു ശേഷം ചെന്നൈയില്‍ സ്വീകരണവിരുന്ന് ഒരുക്കിയിട്ടുണ്ട്.
ഇതൊരു പ്രണയവിവാഹമല്ലെന്നും ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണെന്നും കാവേരി പറഞ്ഞു. എന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുള്ള സൂര്യകിരണ്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ച് വീട്ടുകാരുമായി ആലോചിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ എന്റെ വീട്ടിലെത്തി വിവാഹമാലോചിച്ചു. സൂര്യകിരണിന്റെ പൂര്‍വികരും കേരളത്തിലുള്ളവരാണ്.- കാവേരി പറഞ്ഞു.
ബാലനടിയായി സിനിമയിലെത്തിയ കാവേരി ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് തെലുങ്കിലെതതിയ കാവേരി അവിടുത്തെ മുന്‍നിര നടിയായി പേരെടുത്തു. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സൂര്യകിരണ്‍ തെലുങ്കിലെ പ്രമുഖ സംവിധായകനാണ്.