ഇനിയും സബ്സിഡി നല്‍കാനാവില്ല: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സബ്സിഡി നല്‍കി ഇനി വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുതിയ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് വ്യവസായ സ്ഥാപനങ്ങള്‍ ഈ യാഥാര്‍ഥ്യം മനസിലാക്കണമെന്നും മാറ്റത്തിന് അവ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ മാനേജ-്മെന്റുകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.

ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിലെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിം കുട്ടി ചടങ്ങില്‍ പങ്കെടുത്തു.

ഒറ്റത്തവണ സഹായമൊക്കെ ഏതു സ്ഥാപനത്തിനും നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെന്നും എന്നാല്‍ ഒരു മേഖലയേയും അധികകാലം ധനസഹായം നല്‍കി പിടിച്ചുനിര്‍ത്താനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്