കെപിസിസി: ഉണ്ണിത്താനും ശക്തനും പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കേണ്ട 280 കെപിസിസി അംഗങ്ങളില്‍ 245 പേരുടെ പട്ടികയായി. പട്ടികയുമായി സംസ്ഥാന വരണാധികാരി എം. കൃഷ്ണസ്വാമി ദില്ലിയിലേക്ക് പോയി.

പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ മന്ത്രി എന്‍. ശക്തനും രാജ്മോഹന്‍ ഉണ്ണിത്താനും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത് ശക്തനു പുറമെ നിലവിലുള്ള ഏതാനും ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കും സ്ഥാനം ലഭിച്ചില്ല.

കൊല്ലത്ത് പുറത്തായ പ്രമുഖരില്‍ രാജ്മോഹന്‍ ഉണ്ണിത്താനു പുറമെ പുനലൂര്‍ മധു, പ്രൊഫ. ഇ. മേരിദാസന്‍ എന്നിവരും ഉള്‍പ്പെടുന്നു. തൃശൂരിലെ പട്ടികയില്‍ സ്പീക്കറായതിനാല്‍ തേറമ്പില്‍ രാമകൃഷ്ണനെ ഉള്‍പ്പെടുത്തിയിട്ടില്ല.

കരുണാകരനോട് ഇപ്പോഴും ആഭിമുഖ്യം പുലര്‍ത്തുന്നതാണ് മന്ത്രി ശക്തനെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമെന്ന് കരുതുന്നു. കരുണാകരന്‍ തന്നെയാണ് ഇപ്പോഴും തന്റെ നേതാവെന്ന് ഈയിടെ ശക്തന്‍ പറഞ്ഞിരുന്നു.

എ. കെ. ആന്റണിക്കെതിരെ പ്രസ്താവന നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന പശ്ചാത്തലത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്തിനെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസിന് ഉണ്ണിത്താന്‍ നല്‍കിയ വിശദീകരണം കെപിസിസിയുടെ പരിഗണനയിലാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്