രാമന്‍പിള്ളയെ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ളയെ നീക്കി. ഇദ്ദേഹത്തിന് പാര്‍ട്ടി രജതജൂബീലി ആഘോഷങ്ങളുടെ സംസ്ഥാന ചുമതല നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള അറിയിച്ചു.

പി. ജി. പുരുഷോത്തമന്‍മാസ്റര്‍, കെ. പി. ശ്രീധരന്‍ എന്നിവരെ പുതിയ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചു. പി. എം. വേലായുധനെ വൈസ് പ്രസിഡന്റായുംനോമിനേറ്റ് ചെയ്തിട്ടുണ്ട്.

എം. ടി. രമേഷാണ് പുതിയ സംസ്ഥാന സെക്രട്ടറി. എറണാകുളം ജില്ലയിലെചെറായിയില്‍ ചേര്‍ന്ന ചിന്തന്‍ ബൈഠക്കിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

പി. പി.മുകുന്ദനെ കൂടുതല്‍ ചുമതലകള്‍ നല്‍കി പ്രവര്‍ത്തനമണ്ഡലം ചെന്നയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന്റെ ചുമതലയുള്ള മുകുന്ദന് ആന്തമാന്‍ നിക്കോബാര്‍, പോണ്ടിച്ചേരി എന്നിവയുടെ കൂടി ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്