ബിജെപിയിലെ ഇരുപക്ഷത്തിനും താക്കീത്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബിജെ-പി സംസ്ഥാനഘടകത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പുന:സംഘടനയിലൂടെ ഇരുവിഭാഗങ്ങള്‍ക്കും താക്കീത് നല്‍കുകയാണ് ദശീയ നേതൃത്വം ചെയ്തത്.

കെ.രാമന്‍ പിള്ളയെ പാര്‍ട്ടിയുടെ സംസ്ഥാന ജ-നറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി. അതേ സമയം എതിര്‍ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന പി. പി. മുകുന്ദന്റെ പ്രവര്‍ത്തനകേന്ദ്രം അധികചുമതലയുടെ പേരിലാണെങ്കിലും ചെന്നൈയിലേക്ക് മാറ്റിയത് സംസ്ഥാനഘടകത്തില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ വളര്‍ത്താതിരിക്കാന്‍ വേണ്ടിയാണ്.

പി. എസ്. ശ്രീധരന്‍പിള്ളയോടൊപ്പം നിന്ന് ഔദ്യോഗികവിഭാഗത്തിന്റെ നീക്കങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന രാമന്‍പിള്ളക്കെതിരായ നടപടി അപ്രതീക്ഷിതമാണ്. പാര്‍ട്ടി രജതജൂബീലി ആഘോഷങ്ങളുടെ സംസ്ഥാന ചുമതല നല്‍കിയാണ് രാമന്‍പിള്ളയെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയത്. സംസ്ഥാനനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടാതിരിക്കാന്‍ വേണ്ടിയാണ് പിള്ളയെ നീക്കിയത്. ഈ നടപടി ഔദ്യോഗികവിഭാഗത്തിനുള്ള ശക്തമായ താക്കീതായി.

രാജ-ഗോപാല്‍, മുകുന്ദന്‍, രാമന്‍പിള്ള എന്നിവരോട് സംസ്ഥാന ഘടകത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് ശക്തമായ ഭാഷയില്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം പാര്‍ട്ടി സംസ്ഥാന ഭാരവാഹികളില്‍ നേരിയ മുന്‍തൂക്കം നേടാന്‍ മുകുന്ദന്‍ വിഭാഗത്തിനായി. എം. എസ്. കുമാറിനെ പോലുള്ള പ്രമുഖര്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ മുകുന്ദനായില്ലെങ്കിലും യുവമോര്‍ച്ച മുന്‍ അധ്യക്ഷന്‍ എം. ടി. രമേശിനെ സെക്രട്ടറിയാക്കണമെന്നത് മുകുന്ദന്റെ ഏറെനാളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടു.രാമന്‍പിള്ളക്കു പകരം വന്ന പി. ഡി. പുരുഷോത്തമന്‍ മാസ്റ്റര്‍ മുകുന്ദനോട് അടുപ്പമുള്ള ആളാണ്.

നിലവിലെ ജ-നറല്‍ സെക്രട്ടറിമാരില്‍ മൂന്നാമനായ പി. കെ. കൃഷ്ണദാസ് മുകുന്ദന്റെ അടുത്ത അനുയായിയാണ്. സംഘടനാ ചുമതലയുള്ള കൃഷ്ണദാസിന് സുഗമമായി പ്രവര്‍ത്തിക്കാനാകാത്തത് രാമന്‍ പിള്ളയുടെ ഇടപെടലുകള്‍ കാരണമാണെന്നും ആരോപണമുണ്ടായിരുന്നു. മുകുന്ദനെ ചെന്നൈയിലേക്ക് മാറ്റിയെങ്കിലും രാമന്‍പിള്ളയെ നീക്കിയത് മുകുന്ദന്‍ പക്ഷത്തിന് ആശ്വാസകമായ തീരുമാനമായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്