മദ്നി: മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതു തെറ്റെന്ന് ബിജെപി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് രാഷ്ട്രീയമായും ധാര്‍മ്മികമായും തെറ്റായെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. കെ. ശേഖര്‍ ആരോപിച്ചു.

മനുഷ്യാവകാശ പ്രശ്നം മദനിയുടെ കേസിലുണ്ടെന്നും നിയമപരമായ എല്ലാ സഹായവുംമദനിക്ക് കിട്ടേണ്ടതാണെന്നും ബിജെപിക്ക് അഭിപ്രായമുണ്ട്. ആഭ്യന്തരമന്ത്രി കൂടിയായഉമ്മന്‍ചാണ്ടി രാഷ്ട്രീയ കക്ഷിനേതാവായ മദനിയുടെ കുടുംബാംഗങ്ങളുമായിരഹസ്യ ചര്‍ച്ച നടത്തുന്നതും കേസിനെപ്പറ്റി തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്താനൊരുങ്ങുന്നതും നീതികേടാണെന്ന് ബി. കെ. ശേഖര്‍ പറഞ്ഞു.

കുറ്റവാളിയുടെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം നടത്തി ഒത്തു തീര്‍പ്പിന് തയാറായത് രാഷ്ട്രീയ പാപ്പരത്തമാണ്. യുഡിഎഫിന് വോട്ട് വാങ്ങാനായാണ് ഇത്. മദനി പ്രശ്നത്തില്‍ ഒത്തു തീര്‍പ്പ് ഉണ്ടാക്കിയെന്ന പരസ്യപ്രസ്താവനയിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. മദനിക്കെതിരായ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതു സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണം. നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് മദനി. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടുണ്ട്.

കരിമണല്‍ ഖനന പ്രശ്നത്തിലെ നിലപാടിനെ ചൊല്ലി ജന്മഭൂമിയിലെ ചീഫ് എഡിറ്റര്‍ സ്ഥാനം ഹരി എസ്. കര്‍ത്ത രാജിവച്ചതിന് പിന്നിലെ സംഭവങ്ങളെപ്പറ്റി അറിയില്ലെന്നും ഇക്കാര്യത്തില്‍ ബിജെപി ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്