എം. കൃഷ്ണസ്വാമി തിരുവനന്തപുരത്തെത്തി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിവച്ചിരിക്കെ, സമവായ ചര്‍ച്ചകള്‍ക്കായി സംഘടനാ തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതലക്കാരന്‍ എം. കൃഷ്ണസ്വാമി വീണ്ടും തിരുവനന്തപുരത്തെത്തി.

കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിനാല്‍പ്രശ്നപരിഹാരത്തിനായി ഇനിയുള്ള തിരഞ്ഞെടുപ്പ് പത്ത് ദിവസത്തേയ്ക്കാണ്തല്‍ക്കാലം നീട്ടിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ ജൂണ്‍ നാല് ശനിയാഴ്ച നടക്കേണ്ട തിരഞ്ഞെടുപ്പും പിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇതുമൂലം വൈകും.

ഡിസിസി, കെപിസിസി അധ്യക്ഷ സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായം ഉണ്ടാകാത്തതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ കാലതാമസം ഉണ്ടാകും.

ശനിയാഴ്ചയാണ് ഡിസിസി പ്രസിഡന്‍റിന്‍െറ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അതുപോലെ ഏഴിന് കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവയിലൊന്നും തിരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ല.

മുഖ്യമന്ത്രിയമായും കെപിസിസി ഭാരവാഹികളുമായും മറ്റു ഗ്രൂപ്പുനേതാക്കളുമായും കൃഷ്ണസ്വാമി ശനിയാഴ്ച ചര്‍ച്ച നടത്തും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്