ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതവിരളമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി തപസ്കുമാര്‍ അറിയിച്ചു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെമാത്രം സമയം ബാക്കിയുള്ള സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് സാധ്യമാകില്ല. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ കൂടുതലുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിയമപ്രകാരം സാധിക്കൂവെന്ന് തപസ്കുമാര്‍ പറഞ്ഞു.

കേരള നിയമസഭ നിലവില്‍ വന്നത് 2001 ജൂണ്‍ അഞ്ചിനാണ്. നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിനാണ്. ഒരു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയ കീഴ്വഴക്കമില്ല.

ആന്റണിയുടെ രാജി സംബന്ധിച്ച് ഔദ്യോഗിക സന്ദേശമൊന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്