ബിഎഡ് കോഴ: മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി തള്ളി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബിഎഡ് കോഴക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ഹര്‍ജി സമര്‍പ്പിച്ചിരുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ജൂണ്‍ 13 തിങ്കളാഴ്ച അത് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതായി ജസ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ വിധി പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ പ്രതിഭാഗം സാക്ഷിയായി വീണ്ടും വിസ്തരിക്കേണ്ടതില്ലെന്ന കോഴിക്കോട് വിജിലന്‍സ് കോടതി വിധിക്കെതിരെയായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത്.

ലീഗ് നേതാക്കളായ പി.സി.അഹമ്മദ്, പി.പി.വി. മൂസ, എന്‍.മമ്മുട്ടി എന്നിവര്‍ യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ പീലക്സിനോസിനോട് ബിഎഡ് കോളജ് അനുവദിക്കാനായി രണ്ടര ലക്ഷം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നതാണ് കേസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്