ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, ആലപ്പുഴയില്‍ ഹര്‍ത്താല്‍

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ വ്യാസപുരത്ത് ബിജെപി പ്രവര്‍ത്തകനെ അക്രമിസംഘം വീട്ടില്‍കയറി വെട്ടിക്കൊന്നു. വ്യാസപുരം പത്മവിലാസത്തില്‍ വിജി(28)യാണ് മരിച്ചത്. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പറയപ്പെടുന്നു.

വിജിയുടെ അച്ഛന്‍ കൃഷ്ണപിളള, സഹോദരന്‍ ശശി എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജിയുടെ അമ്മ ഓമനക്കും അക്രമത്തില്‍ വെട്ടേറ്റിട്ടുണ്ട്.

ജൂണ്‍ 12 ഞായറാഴ്ച രാത്രി എഴരക്കാണ് സംഭവമുണ്ടായത്. ഒരു വര്‍ഷം മുന്‍പ് ബിഎംഎസ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് സിപിഎം നേതാവ് കലവൂര്‍ പൊള്ളേത്തെ സ്വദേശിയായ ബെന്നി മരിച്ചിരുന്നു. അതിന്റെ പ്രതികാരമായാണ് വിജിയെ കൊലപ്പെടുത്തിയതെന്നു കരുതുന്നു.

വിജിയുടെ വീടിനു നേരെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഇതു മൂന്നാംതവണയാണ് അക്രമമുണ്ടാകുന്നത്. ടെലിവിഷന്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റു ചെയ്തിട്ടില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ജൂണ്‍ 13 തിങ്കളാഴ്ച ബിജെപി, ബിഎംഎസ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്