കോള കമ്പനിയുടെ അപേക്ഷ പഞ്ചായത്ത് തള്ളി

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്ക് രണ്ട് വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കാനാവില്ലെന്ന് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് വ്യക്തമാക്കി. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷത്തേക്ക് ഉപാധികളില്ലാതെ ലൈസന്‍സ് നല്‍കണമെന്ന കോള കമ്പനിയുടെ അപേക്ഷ പഞ്ചായത്ത് തള്ളി.

ജൂലൈ 13 തിങ്കളാഴ്ച ചേര്‍ന്ന പഞ്ചായത്ത് സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നേരത്തെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫാക്ടറിക്ക് മൂന്ന് മാസത്തേക്ക് ഉപാധികളോടെ ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ കോടതി വിധി അനുസരിച്ച് രണ്ട് വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കണമെന്നും മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികള്‍ പഞ്ചായത്തിന്റെ അധികാരത്തിന് പുറത്തുള്ളതാണെന്നും ചൂണ്ടിക്കാട്ടി കോള കമ്പനി നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ പഞ്ചായത്ത് തള്ളിയത്.

രണ്ട് കൊല്ലത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിലില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്