നെല്ലുസംഭരണം: സര്‍ക്കാര്‍ തീരുമാനം വഞ്ചനയെന്ന് ജേക്കബ്ബ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നെല്ല് സംഭരണക്കാര്യത്തെ പറ്റിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനം കര്‍ഷകവഞ്ചനയാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ്ബ്. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യാത്ത ഏജന്‍സികളെ ഒഴിവാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് മൂന്നിനകം രജിസ്റര്‍ ചെയ്തിരുന്ന ഏജന്‍സികളില്‍ നിന്നു മാത്രമെ നെല്ലു സംഭരിക്കൂവെന്ന സാങ്കേതികന്യായം കര്‍ഷകരെ അപമാനിക്കുന്നതിനു തുല്യമാണ്. കൊയ്ത്തിനു മുന്‍പെ ആവശ്യപ്പെട്ടിട്ടും സമയത്ത് ഇടപെടാതെ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ മില്ലുടമകള്‍ക്കു നെല്ലു വില്‍ക്കേണ്ടി വന്ന സാഹചര്യമുണ്ടാക്കിയത് സര്‍ക്കാരാണ്. അതേ സര്‍ക്കാര്‍ തീയതിയുടെ കാര്യം പറഞ്ഞ് നെല്ലേറ്റെടുക്കാത്തത് തികഞ്ഞ വഞ്ചനയാണ്.

നെല്ലു സംഭരണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ രംഗത്തെത്തും മുന്‍പ് സര്‍ക്കാര്‍ അറിവോടെയാണ് ഏജന്‍സികള്‍ നെല്ലു സംഭരിച്ചത്. ഏജന്‍സികളുടെ നെല്ല് ഏറ്റെടുക്കാതിരിക്കുന്നത് അവയെ വന്‍ബാധ്യതയിലേക്കു തള്ളിവിടും. സര്‍ക്കാര്‍ പ്രഖ്യാപനം മൂലം ഭാവിയില്‍ ഏജന്‍സികള്‍ കര്‍ഷകരെ സഹായിക്കാത്ത സ്ഥിതി വരുമെന്നും ജേക്കബ്ബ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്