പണം നല്‍കിയിട്ടില്ലെന്ന് മണിച്ചന്റെ മൊഴി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്സില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് 50,000 രൂപ മണിച്ചന്‍ നല്‍കിയെന്ന വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടാണ് മണിച്ചന്‍ കോടതിയിലെത്തി മൊഴി നല്‍കിയത്.

കടകംപള്ളി സുരേന്ദ്രന് താന്‍ പണം നല്‍കിയിട്ടില്ലെന്ന് മണിച്ചന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. സുരേന്ദ്രന് 50,000 രൂപ നല്‍കിയതായി മണിച്ചന്റെ ഡയറിയിലുണ്ടല്ലോയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു മണിച്ചന്റെ പ്രതികരണം.

മദ്യ കച്ചവടക്കാരനായിരിക്കെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മണിച്ചന്‍ മാസപ്പടി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവിധ കേസുകളാണ് വിജിലന്‍സ് കോടതിയിലുള്ളത്. കടകംപള്ളി സുരേന്ദ്രനെതിരെ കേസാണ് കോടതി ആദ്യം പരിഗണിക്കുന്നത്. ജൂണ്‍ ആറിനാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

പാര്‍ട്ടിക്കുവേണ്ടിയാണ് താന്‍ പണം കെപ്പറ്റിയതെന്നും അതിന് രസീത് നല്‍കിയിരുന്നുവെന്നും കടകംപള്ളി നേരത്തെതന്നെ കോടതിയെ ബോധിപ്പിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്