സിപിഎം കമ്മിഷന്‍ അന്വേഷണം ജൂണ്‍ 21നു ശേഷം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത അന്വേഷിക്കുന്ന കമ്മീഷന്‍ ജൂണ്‍ 21 ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞു.

ജൂണ്‍ 15 ബുധനാഴ്ച കല്‍പ്പറ്റയില്‍ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പാലൊളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

ഓരോ ജില്ലയിലും എത്തി കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കും. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി തെറ്റ് തിരുത്തിക്കുക എന്നതാണ് കമ്മീഷന്റെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

കരുണാകരന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ഇടതുമുന്നണിയും തമ്മിലുള്ള ബന്ധം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പാലൊളി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്