കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്കു പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരടക്കം 15 പേര്‍ക്കു പരിക്കേറ്റു. പുല്‍വാമയിലെ അവന്തിപോറയില്‍ ജൂണ്‍ 16 വ്യാഴാഴ്ച ഉച്ചക്ക് 12.15ഓടു കൂടിയാണ് സംഭവമുണ്ടായത്.

അവന്തിപോറയിലെ തിരക്കേറിയ വീഥിയില്‍ പട്രോളിംഗ് സംഘത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്കും സമീപത്തു കൂടി പോവുകയായിരുന്ന വഴിയാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയും രണ്ടു സ്ത്രീകളും പരിക്കേറ്റവരില്‍ പെടുന്നു.

സംഭവമറിഞ്ഞെത്തിയ സുരക്ഷാസൈനികള്‍ അക്രമികളെ പിടികൂടാന്‍ തെരച്ചില്‍ നടത്തുകയാണ്. ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്