പ്രമേയത്തിന് നിര്‍ദേശമില്ലെന്ന് ഹൈക്കമാന്റ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കണമെന്ന് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എഐസിസി വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വാഭാവികമായ പ്രക്രിയയില്‍ പൂര്‍ത്തിയാക്കാനാണ് എഐസിസി താത്പര്യപ്പെടുന്നതെന്ന് ജയന്തി നടരാജന്‍ വ്യക്തമാക്കി.

അതേ സമയം ജൂണ്‍ 18 ശനിയാഴ്ച നടക്കുന്ന കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അഭിപ്രായസമന്വയത്തിലെത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. രമേശ് ചെന്നിത്തല, ജി. കാര്‍ത്തികേയകന്‍, കെ. ശങ്കരനാരായണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവരില്‍ രമേശ് ചെന്നിത്തലക്കാണ് കൂടുതല്‍ സാധ്യത. രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന.

പ്രസിഡന്റിനെ നിയമിക്കുന്ന ചുമതല സോണിയാഗാന്ധിക്ക് വിടാനാണ് സാധ്യത. പ്രസിഡന്റിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയത്തിലെത്തിയതനു ശേഷം നിയമനചുമതല സോണിയാഗാന്ധിയെ ഏല്പിക്കുന്ന പ്രമേയം കെപിസിസി പാസാക്കിയേക്കുേം.

കെപിസിസിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നിയസഭാകക്ഷിയുടെ യോഗം ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്