കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ അഞ്ചിന് പൊതുപണിമുടക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി നയങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ തൊഴിലാളി യൂണിയനുകള്‍ ജൂലൈ അഞ്ചിന് സംസ്ഥാനവ്യാപകമായി പൊതുപണിമുടക്ക് നടത്തും. അധ്യാപകരും സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യാനുളള സ്വാതന്ത്യ്രം നല്‍കുക, പെന്‍ഷന്‍ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പിഎഫ് പലിശനിരക്ക് 12 ശതമാനമായി ഉയര്‍ത്തുക, നിയമനനിരോധനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.

പണിമുടക്കിനോടനുബന്ധിച്ച് തൊഴിലാളി യൂണിയനുകളുടെ ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ ജൂണ്‍ 23ന് സമരപ്രചരണജാഥ നടത്തും. വടക്കന്‍ മേഖലാറാലി കാസര്‍ഗോഡു നിന്ന് ആരംഭിച്ച് കോഴിക്കോട് സമാപിക്കും. സിഐടിയു നേതാവ് പി.കെ ഗുരുദാസന്‍ നേതൃത്വം നല്‍കും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ദിവാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന തെക്കന്‍ മേഖലാറാലി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മധ്യമേഖലാറാലികള്‍ക്ക് സിഐടിയു നേതാക്കളായ എം.എം ലോറന്‍സും കെ.സുധാകരനും നേതൃത്വം നല്‍കും.

റാലികള്‍ തിരുവനന്തപുരത്ത് ജൂണ്‍ 27നു സമാപിക്കും. സമാപനസമ്മേളനം സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X