കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.കെ.വിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി പി.കെ.വിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിയമസഭ ജൂലായ് 13 ബുധാനാഴ്ച പിരിഞ്ഞു. എട്ടരയ്ക്ക് ചേര്‍ന്ന സഭ 8.35ന് പിരിയുകയായിരുന്നു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കേണ്ട അവിശ്വാസപ്രമേയ ചര്‍ച്ച മാറ്റിവച്ചിട്ടുണ്ട്. മറ്റന്നാള്‍ രാവിലെ പത്ത് മണിക്ക് നിയമസഭ ചേര്‍ന്ന് പി.കെ.വാസുദേവന്‍നായര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് പിരിയും. ദുഃഖാചരണമാകയാല്‍ അന്ന് രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്യുന്നത് മാറ്റിവയ്ച്ചേയ്ക്കുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അറിയിച്ചു.പി.കെ.വിയോടുള്ള ആദരസൂചകമായി ജൂലായ് 14 വ്യാഴാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു.

പികെവിയുടെ മൃതദേഹം ജൂലായ് 13 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരും. നാളെ രാവിലെ എട്ടുമണി വരെമൃതദേഹം സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. എട്ട് മണി മുതല്‍ 11 വരെ പൊതുദര്‍ശനത്തിനായിമൃതദേഹം സര്‍ക്കാര്‍ ദര്‍ബാര്‍ ഹാളിലേക്കു മാറ്റും. 11 മണിക്ക് പെരുമ്പാവൂരിനടുത്ത പുല്ലുവഴിയിലേക്ക് വിലാപയാത്ര ആരംഭിക്കും. ആറ്റിങ്ങള്‍, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, വൈറ്റില, ആലുവ എന്നിവിടങ്ങളില്‍ അല്പസമയം പൊതുദര്‍ശത്തിന് വയ്ക്കും.

പി.കെ.വി.യോടുള്ള ആദരസൂചകമായിഅടുത്ത അഞ്ചു ദിവസത്തെ എല്ലാ പാര്‍ട്ടി പരിപാടികളുംമാറ്റിവച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X