കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലഷ്കാര്‍ ഇ തോയിബ നേതാവ് പിടിയില്‍
ദില്ലി: ഒരു ഉന്നത ലഷ്കര്‍ ഇ തോയിബ ഭീകരന് ദില്ലിയില്‍ പിടിയിലായി. 2002ലെ ഹൈദരാബാദ് സായിബാബ ക്ഷേത്ര സ്ഫോടനത്തിലെ പ്രധാനപ്രതിയായ റസാഖ് മസൂദാണ് പിടിയിലായത്.
ലഷ്കാര്‍ ഇ തോയിബയുടെ ദുബായിലെ മുഖ്യ കോ-ഓര്‍ഡിനേറ്ററാണ് ഇയാള്‍. പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെക്കന്‍ ദില്ലിയിലെ സക്കീര്‍ നഗറില്‍ നിന്നാണ് ഇയാളെ അറസ്റ് ചെയ്തത്.
ആന്ധ്രാപ്രദേശുകാരനായ റസാക്ക് രണ്ടാഴ്ച മുമ്പാണ് ഇന്ത്യയിലെത്തിയത്. ദുബായില്‍ തീവ്രവാദ സംഘടനയിലേക്ക് ആളുകളെ കൊണ്ടുവരാന്‍ വേണ്ടി റസാക്ക് പ്രവര്‍ത്തിച്ചിരുന്നു. സായി ബാബ ക്ഷേത്ര സ്ഫോടനം ദുബായില്‍ വച്ചാണ് റസാക്ക് ആസൂത്രണം ചെയ്തത്. 2002ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.