സ്വാശ്രയപ്രശ്നം: കേന്ദ്രം പുതിയ നിയമമുണ്ടാക്കും
ദില്ലി: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ പുതിയ കേന്ദ്രനിയമം കൊണ്ടുവരാനും ഇതിനുളള കരട് ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ അവതരിപ്പിക്കാനും ആഗസ്ത് 27ന് ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.
സ്വകാര്യകോളജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച ബില്ലിന്റെ കരടുരൂപം കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് അംഗങ്ങള്‍ക്ക് ജൂലൈയില്‍ നല്‍കിക്കഴിഞ്ഞതും ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും വച്ചു നോക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് ഭൂരിഭാഗം മന്ത്രിമാരുടേയും അഭിപ്രായമെന്ന് സമ്മേളനം വിളിച്ചുചേര്‍ന്ന കേന്ദ്രമാനവവിഭവവകുപ്പുമന്ത്രി അര്‍ജുന്‍ സിംഗ് പറഞ്ഞു.
കരട് ബില്ലിനെക്കുറിച്ചുള്ള വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ സെപ്റ്റംബര്‍ 15ന് മുന്‍പ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞ ശേഷമേ ഉണ്ടാകുകയുള്ളൂവെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications