കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യോജിക്കാമെങ്കില്‍ ഡിഐസിയുമായി ഇനിയും സഖ്യം: പാലൊളി
പെരിന്തല്‍മണ്ണ: എല്‍ഡിഎഫുമായി യോജിക്കുന്ന നയങ്ങള്‍ പിന്തുടരുകയാണെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിലും ഡിഐസിയുമായി സഖ്യമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.
ഡിഐസിയുമായി എല്‍ഡിഎഫിന് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഡിഐസിയുടെ രാഷ്ട്രീയനിലപാട് പരിശോധിക്കാതെയാണ് ധാരണയുണ്ടാക്കിയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനു മുമ്പ് അവരുടെ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നയങ്ങള്‍ പരിശോധിക്കും.
അടിയന്തിരാവസ്ഥ കാലത്ത് ഇതര സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ക്കുണ്ടായിരുന്ന ഉത്തരവാദിത്തം മാത്രമാണ് കരുണാകരനുമുണ്ടായിരുന്നത്. എന്നാല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അടിയന്തിരാവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനുമാകില്ല- പാലൊളി പറഞ്ഞു.