കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധസഖ്യം: ശ്രീധരന്‍പിള്ള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മിക്കവാറും എല്ലാ കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ സഖ്യം നിലനില്‍ക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തിന് ഏറെ ദോഷകരമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

എല്ലാ കാര്യങ്ങളും പരസ്പരം ആലോചിച്ചതിനു ശേഷമാണ് ഇരുകക്ഷികളും ചെയ്യുന്നതെന്നും പിള്ള ആരോപിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 26ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ദില്ലിയിലെ കേരള ഹൗസില്‍ വച്ച് രഹസ്യചര്‍ച്ച നടത്തിയിരുന്നു. ഈ രഹസ്യചര്‍ച്ച ഏറെ സംശയാസ്പദമാണ്. പിണറായിയുടെ കൂടെയുണ്ടായിരുന്ന എ.കെ.ബാലന്‍ എംഎല്‍എയെ മാറ്റിനിര്‍ത്തിയാണ് ചര്‍ച്ച നടത്തിയത്. ബാലനെ എന്തിനാണ് മാറ്റിനിര്‍ത്തിയതെന്നും അദ്ദേഹം പട്ടികജാതിക്കാരനായതു കൊണ്ടാണോ മാറ്റിനിര്‍ത്തിയതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.

അടുത്തുള്ള മുറിയിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. എസ്എന്‍സി ലാവ്ലിന്‍, ബ്രഹ്മപുരം കേസുകള്‍ ഒതുക്കിതീര്‍ക്കാനാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഹൈക്കോടതി ഈ കേസുകളില്‍ പൊതുതാത്പര്യഹര്‍ജി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് ഇരുവരുടെയും ചര്‍ച്ച.

രഹസ്യചര്‍ച്ചയെ കുറിച്ച് ഇരുനേതാക്കളും പരസ്യമാക്കണം. മറ്റ് ജയിലുകളില്‍ നിന്ന് സിപിഎം തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റപ്പെട്ട ബിജെപി തടവുകാരെ പല അപേക്ഷകള്‍ നല്‍കിയിട്ടും തിരികെ മാറ്റിയിട്ടില്ല.

ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണം പ്രചാരണവിഷയമാക്കേണ്ടതില്ലെന്നും പ്രാദേശിക വിഷയങ്ങള്‍ മാത്രം വിഷയമാക്കിയാല്‍ മതിയെന്നും സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്ന ഇരുപാര്‍ട്ടികളും പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

തിരുവനന്തപുരത്തെ സര്‍വോദയ സ്കൂള്‍ വളപ്പില്‍ നിന്നും 158 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇത് വളരെ ആസൂത്രിതമായി നടന്നതാണെന്നും പിള്ള ആരോപിച്ചു. കേസിലെ പ്രതികളായ പഞ്ചായത്ത പ്രസിഡന്റും സിപിഎം പ്രവര്‍ത്തകരും മാത്രമല്ല സംഭവത്തിനു പിന്നിലുള്ളത്. ഉന്നത സിപിഎം നേതാക്കളും ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും പിള്ള ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X