ശംബളം പറ്റുന്ന പദവി: 46 സ്ഥാനങ്ങള്‍ ഒഴിവാക്കും
ദില്ലി: ശംബളം പറ്റുന്ന പദവി സംബന്ധിച്ച ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും ക്കും. ദേശീയ ഉപദേശക സമിതി അധ്യക്ഷ പാദവി ഉള്‍പ്പെടെ 46 പദവികളെ ശംബളം പറ്റുന്ന പദവകളില്‍ നിന്നൊഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലോക് സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അടക്കം നിരവധി പാര്‍ലമെന്റ് അംഗങ്ങളുടെ അംഗത്വത്തിന് ഭീഷണിയായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തിങ്കളാഴ്ച കൊണ്ടുവരനുദ്ദേശിക്കുന്ന പാര്‍ലമെന്റ് ഭേദഗതി ബില്ലില്‍ ഇത്തരം ഒരു ശുപാര്‍ശള നല്‍കിയത്. ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശംബളം പറ്റുന്ന പദവിയുടെ അടിസ്ഥാനത്തില്‍ നാല്പതോളം എം പിമാരും ഇരുന്നുറോളം എം എല്‍ എമാരുമാണ് ഭീഷണി നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയാ ഭച്ചനെ രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അയോഗ്യയാക്കിയിരുന്നു. തുടര്‍ന്ന് ഇതേ പ്രശ്നത്തിന്റെ പേരില്‍ സോണിയാഗാന്ധിയും എം പി സ്ഥാനം രാജിവെച്ചു.
എന്നാല്‍ ദേശീയ ഉപദേശക സമിതി അധ്യക്ഷസ്ഥാനം പദവി നിയമത്തില്‍ നിന്നൊഴിവാക്കുന്നതോടെ സോണിയക്ക് വീണ്ടും സ്ഥനാമേറ്റെടുക്കാം. തിങ്കളാഴ്ച അവതരിപ്പിക്കുന്ന ബില്ലിന്റെ കരട് ഞായറാഴ്ച നിയമന്ത്രി എം പിമാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് അഭി പ്രായ ഐക്യം രൂപീകരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചനടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുന്‍ കാല പ്രാബല്യത്തോടെ നിയമം നടപ്പാക്കുന്നതിനെ ബി ജെപി എതിര്‍ക്കുന്നുണ്ട്. ബില്ലവതരിപ്പിക്കുന്നതിനായി ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും ബി ജെ പി എതിര്‍ക്കുന്നു.












Click it and Unblock the Notifications