ഹൈദരാബാദ് ആലുക്കാസില്‍ വന്‍കവര്‍ച്ച
ഹൈദരാബാദ്: രാജ്യാന്തര സ്വര്‍ണവ്യാപാര സ്ഥാപനമായ ജോയ് ആലുക്കാസിന്റെ ഹൈദരാബാദ് ഷോറൂമില്‍ നിന്നും ഏതാണ്ട് ഒന്‍പത് കോടിയുടെ സ്വര്‍ണാഭരണങ്ങളും രത്നങ്ങളും കൊള്ളയടിക്കപ്പെട്ടു.
തിങ്കളാഴ്ച രാത്രിയിലാണ് ജ്വല്ലറിയില്‍ മോഷണം നടന്നത്. നാല് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലുള്ള ഷോറൂമിലാണ് മോഷണംനടന്നത്. 35കിലോയ്ക്കും 40കിലോയ്ക്കുമിടയിലുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. അലമാരയില്‍ വെച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
നഗരത്തിലെ തിരക്കേറിയ സോമാലുഗുഡ പഞ്ചഗുഡ കവലയിലുള്ള കടയുടെ പിന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് കരുതുന്നു. ഷോറൂമിനോട് ചേര്‍ന്നുള്ള സ്ട്രോംഗ് റും മോഷ്ടാക്കള്‍ തുറന്നിട്ടില്ല. 20 കോടിയോളം രൂപയുടെ ആഭരണങ്ങള്‍ അതിനകത്തായിരുന്നു സൂക്ഷിച്ചിരുന്നത്.
ഷോറൂമിലുണ്ടായിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വിയില്‍ രണ്ടുപേരുടെ അവ്യക്തമായ ചിത്രം പതിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 26നാണ് ഇവിടത്തെ ഷോറും പ്രവര്‍ത്തനമാരംഭിച്ചത്. ഷോറൂം മാനേജര്‍ പൊലീസില്‍ വിവരം നല്‍കിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. നാല് മാസം മുമ്പ് സൈനിക് പുരയിലുള്ള രണ്ട് ജ്വല്ലറികളിലും ഇതേതരത്തില്‍ മോഷണം നടന്നിരുന്നു.












Click it and Unblock the Notifications