കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ ബുദ്ദിയയുടെ ഓട്ടം പൊലീസ് തടഞ്ഞു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: നാലാം വയസ്സില്‍ മാരത്തോണില്‍ കിലോമീറ്ററുകള്‍ ഓടി റെക്കോര്‍ഡിട്ട ബുദ്ദിയ സിംഗിന്റെ 20 കിലോമീറ്റര്‍ ഓട്ടം ശനിയാഴ്ച ബാംഗ്ലൂര്‍ പൊലീസ് തടഞ്ഞു.

വനിതാ-ശിശുദിനത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍ പ്രസ്സ് ക്ലബ്ബാണ് ബുദ്ദിയയുടെ ഒട്ടം സംഘടിപ്പിച്ചത്. ബുദ്ദിയയെ ഒടിക്കുന്നത് തടഞ്ഞുകൊണ്ട് പൊലീസ് പ്രസ്ക്ലബിന്റെ കവാടം ഉപരോധിച്ചതിനെത്തുടര്‍ന്ന് ബുധിയ പ്രസ്ക്ലബ് പരിസരത്ത് ഓടി. പിരപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബുദ്ദിയിയും കോച്ച് ബിരഞ്ജി ദാസും ബാംഗ്ലൂരില്‍ എത്തിയത്.

നാലുവയസ്സുകാരനെ മാരത്തോണ്‍ ഓടിക്കാമോ എന്നതിനെച്ചൊല്ലി രാജ്യത്ത് വിവാദം നിലനില്‍ക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും കായികരംഗത്തെ പ്രമുഖരും കൊച്ചുബുദ്ദിയയെക്കൊണ്ട് കിലോമീറ്ററുകള്‍ ഓടിച്ച നടപടിയില്‍ എതിര്‍പ്പും ഉത്കണ്ഠയും രേഖപ്പെടുത്തിയിരുന്നു.

ചെറിയപ്രായത്തില്‍ ബുദ്ദിയയെ കഠിനമത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ഒറീസ്സ ഹൈക്കോടതിയും തടഞ്ഞിട്ടുണ്ട്. ഇത്ര ചെറുപ്പത്തില്‍ ബഹുദൂരം ഓടുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും അത് ശാരീരിക വളര്‍ച്ചമുരടിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധരുംഅഭിപ്രായപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X