കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജൂണ്‍ ഒന്ന് വ്യാഴാഴ്ച തുടങ്ങി. സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം ആദ്യമായാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

സര്‍ക്കാര്‍ നിറവേറ്റേണ്ട പ്രവര്‍ത്തന പരിപാടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. എട്ട് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരായതോടെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാവും.

തിരഞ്ഞെടുപ്പ് അവലോകനമായിരിക്കും മറ്റൊരു ചര്‍ച്ചാ വിഷയം. കേന്ദ്ര നേതാക്കളാരും വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. വെള്ളിയാഴ്ചത്തെ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ പങ്കെടുക്കും. മന്ത്രിസഭാരൂപീകരണവും വകുപ്പ് വിഭജനവും സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്‍ പോളിറ്റ് ബ്യൂറോയുടെ നിലപാട് കേന്ദ്രനേതാക്കള്‍ യോഗത്തെ അറിയിക്കും.

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേരും. ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് സംസ്ഥാന കമ്മിറ്റി യോഗം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X